ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലോകത്തെമ്പാടും കൊറോണ വൈറസ് പടരാതിരിക്കുന്നതിനായി അതിർത്തികൾ അടച്ചതിനാൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്നത് പതിനായിരക്കണക്കിന് ബ്രിട്ടീഷുകാർ ആണ് . എയർലൈൻസുകൾ എല്ലാം തന്നെ അവരുടെ ഫ്ലൈറ്റ് നിർത്തിയതിന്റെ ഫലമായാണ് സൗത്ത് അമേരിക്ക, ഓസ്ട്രേലിയ, മറ്റു രാജ്യങ്ങളിലുമായി യുകെ പൗരന്മാർ കുടുങ്ങിക്കിടക്കുന്നത്.

ഇത്തരത്തിൽ അകപ്പെട്ടുപോയ ജനങ്ങളെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാൻ ബ്രിട്ടീഷ് ഫോറിൻ ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്ന് പറയുമ്പോഴും സർക്കാരിന്റെ പക്കൽനിന്ന് നിസ്സംഗ മനോഭാവം ആണ് ഉള്ളത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .

ഇത്തരത്തിൽ അകപെട്ടു പോയ ഒരാളാണ് സാമന്ത സ്മിത്ത്. മൂന്ന് മക്കളുടെ അമ്മയായ സാമന്ത ലങ്കാസ്റ്ററിൽ നിന്നാണ് ഇന്ത്യയിലേക്ക് എത്തിയത്. അങ്ങനെയിരിക്കെയാണ് ലോകത്തെമ്പാടുമുള്ള ട്രാവൽ ഏജൻസികൾ എല്ലാംതന്നെ അടച്ചുപൂട്ടിയത്.

കർഫ്യു ആകയാൽ ഋഷികേശ് എന്ന നഗരത്തിലെ അടിസ്ഥാന ഗസ്റ്റ് ഹൗസിലാണ് ഇപ്പോൾ കഴിയുന്നത്. അങ്ങനെയാണ് അവൾ വീട്ടിലേക്ക് മടങ്ങി പോകാനുള്ള പരിശ്രമങ്ങൾ ഡയറിയിൽ സൂക്ഷിക്കാൻ ഇടയായത്.

തന്നെപ്പോലെ ഇത്തരത്തിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിലായി അകപ്പെട്ടുപോയ പതിനായിരക്കണക്കിന് ആളുകളുടെ നിരാശയും ഭയവും തന്നെയാണ് ഡയറിക്കുറിപ്പിലൂടെ സാമന്ത പങ്കുവയ്ക്കുന്നത്.

മാർച്ച് ഇരുപതാം തീയതി അവർ എഴുതിയ ഡയറിക്കുറിപ്പുകൾ ഇപ്രകാരമാണ് “കൊറോണ വൈറസിന്റെ വ്യാപനം ഇപ്പോൾ എന്നെ ഭയപ്പെടുത്തുന്നു. മാർച്ച് 30ന് ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള എന്റെ ഫ്ലൈറ്റ് ഉണ്ടാകുമോ എന്നത് എന്റെ ഉത്കണ്ഠ വർധിപ്പിക്കുന്നു. വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ ഫ്ലൈറ്റ് ഷെഡ്യൂൾ ചെയ്തിരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത് പക്ഷേ എനിക്ക് ആശങ്കയുണ്ട്. ”

26 മാർച്ചിൽ അവർ ഡയറിയിൽ എഴുതി. ഇന്ത്യ ലോക്ക് ഡൗണിലാണ് . ആളുകൾക്ക് സ്വസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്യാൻ അനുവാദമില്ല. അതിനർത്ഥം എനിക്ക് ന്യൂഡൽഹിയിലേയ്‌ക്കോ മറ്റേതെങ്കിലും അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കോ പോകാനാവില്. ല ഞാൻ ലണ്ടനിലെ വിദേശകാര്യ ഓഫീസിലേക്ക് ഫോൺ ചെയ്തു. എനിക്ക് ട്രാവൽ ചെയ്യാനുള്ള എന്തെങ്കിലും അനുമതി ലഭിക്കുമോ എന്ന് അറിയാൻ. പക്ഷെ ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ അത് അസാധ്യമാണെന്ന് അവർ പറഞ്ഞു. അത് കേട്ട മാത്രയിൽ എന്റെ മനസ്സ് കൂടുതൽ പരിഭ്രാന്തമായി. ഒരു കാര്യം എനിക്ക് മനസ്സിലായി ഞാൻ ഇവിടെ കുടുങ്ങിയിരിക്കുന്നു

മാർച്ച് 30ന് വേദനിക്കുന്ന അമ്മ മനസ്സോടെ അവർ എഴുതി. ഞാൻ ഇന്ന് എന്റെ കുട്ടികളോട് സംസാരിച്ചു.അത് എന്നെ കൂടുതൽ ഊർജ്ജസ്വലതയും ശക്തയുമാക്കി. ഒരുപക്ഷേ മാസങ്ങളോളം ഞാൻ ഇവിടെ തന്നെ ആയിരിക്കുമെന്ന് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ ഞാൻ ശ്രമിക്കുകയാണ്. ഉടനെ വീട്ടിലെത്തുക എന്ന ആഗ്രഹം ഞാൻ ഉപേക്ഷിച്ചു. ഞാൻ അയക്കുന്ന ഈ മെയിലുകളും ഫോൺ കോളുകളും ബ്രിട്ടീഷ് എംബസി അവഗണിക്കുന്നത് എന്നെ കൂടുതൽ സങ്കടപ്പെടുത്തുന്നു.

ഇത്തരത്തിൽ ഇന്ത്യയിൽ നിന്നും   വീട്ടിലെത്താനായുള്ള തന്റെ പരിശ്രമവും കുട്ടികളെ പിരിഞ്ഞിരിക്കുന്നതിൻെറ ദുഃഖവും നമ്മുടെ കണ്ണുകൾ നനയിക്കും.