നടന്‍ ദിലീപിന് ശക്തമായ പിന്തുണ ആയി പി സി ജോര്‍ജ്ജ്.ഇന്നലെ നടന്ന ചാനൽ ചര്‍ച്ചക്കിടയില്‍ ആണ് പി സി ജോര്‍ജ്ജ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.സംശയത്തിന്‍റെ ആനുകൂല്യം ദിലീപിന് ഉണ്ടോ എന്ന ചോദ്യത്തിനു പി സി ഇങ്ങിനെ മറുപടി പറയുന്നു.എന്തിനു സംശയത്തിന്‍റെ ആനുകൂല്യം ദിലീപിനെ പോലെ മാന്യനായ ഒരു സിനിമാനടന്‍ ഇല്ല.അയാളെ നശിപ്പിക്കാനായി കുറെ കള്ളക്കച്ചവടക്കാര്‍ ഇറക്കിയിരിക്കുന്നു എന്നല്ലാതെ മറ്റെന്താണ്.അയാള്‍ ഒരു മാന്യന്‍ ആയതു കൊണ്ട് ഇതെല്ലാം സഹിച്ചും ക്ഷമിച്ചും നില്‍ക്കുന്നു ഞാന്‍ ആണെങ്കില്‍ കാണിച്ചു കൊടുത്തേനെ.

സിനിമാ നടന്‍ ആയതു കൊണ്ട് ആര്‍ക്കും എന്തും ആകാലോ.ഇന്ന് കേരള സിനിമാ ലോകത്ത് ഏറ്റവും അധികം മാന്യന്‍ എന്ന് പറഞ്ഞാല്‍ മമ്മൂട്ടി ആണ്.ആ മമ്മൂട്ടി എന്താണ് പറഞ്ഞിരിക്കുന്നെ ദിലീപിനെ പറ്റി.ദിലീപിനെ പോലൊരു മാന്യന്‍ ഇല്ല എന്നാ പറഞ്ഞെ ഒരു കള്ളത്തരവും ഇല്ലാത്ത സത്യസന്ധനായ മനുഷ്യന്‍ ഈ കൊടി സുനി എന്ന് പറയുന്ന ഭൂലോക കൊള്ളക്കാരന്‍ (പള്‍സര്‍ തെറ്റിയതാകാം )ജയിലില്‍ നിന്നും ഫോണ്‍ ചെയ്യുന്നതെങ്ങിനാ,ആരോട് ചോദിച്ചിട്ടാ അവന്‍ ഫോണ്‍ ചെയ്തെ എങ്ങിനെയാ അവനു ഫോണ്‍ കിട്ടിയേ ആ കൊള്ളക്കാരന്.അവന്‍ കത്തെഴുതി ദിലീപിന് കൊടുക്കുന്നു ആ കത്തെന്തിനാണ് സൂപ്രണ്ട് ഒപ്പിട്ടിരിക്കുന്നത് എങ്ങിനെ ഒപ്പിട്ടു.ഒരു കള്ളക്കച്ചവടത്തിനു വേണ്ടി ജയിലില്‍ കിടക്കുന്നവന്‍ കത്ത് കൊടുക്കുക അതില്‍ ഒപ്പിട്ടു കൊടുക്കുക എന്ന് പറയുന്ന സൂപ്രണ്ട് എന്ന് പറഞ്ഞാല്‍ അവനെ അറ്റസ്റ്റ് ചെയ്യേണ്ടേ.ഞാന്‍ മുഖ്യമന്ത്രിക്കിന്നലെ കത്ത് കൊടുത്തിട്ടുണ്ട്

മുഖ്യധാര മാധ്യമങ്ങളുടെ തേജോവധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പി സി ഇങ്ങിനെ പറഞ്ഞു മാന്യനായി ജീവിക്കുന്ന താഴെക്കിടയില്‍ നിന്നും വളര്‍ന്നു വന്ന നല്ല ഒരു നടനാണ്‌ ദിലീപ്.അയാളുടെ മാന്യത കൊണ്ടാണല്ലോ അയാളുടെ മകളെ അയാള്‍ സംരക്ഷിക്കുന്നത്,മകളെ സംരക്ഷിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ് അതോടൊപ്പം അയാളുടെ മകളുടെ അമ്മയെ പറ്റി ഇതുവരെ ഒന്നും മിണ്ടിയിട്ടില്ലലോ .അങ്ങിനെ ലോകത്തെവിടെ എങ്കിലും ഭര്‍ത്താവാണ് എങ്കിലും ഭാര്യയെ കുറിച്ച് പറയില്ലേ,അയാള്‍ പറഞ്ഞില്ലല്ലോ.ഞാന്‍ ഇതിനെ കുറിച്ച് പഠിച്ചതാണ്.ഇങ്ങിനെ മാന്യനായ ഒരു മനുഷ്യനെ തേജോവധം ചെയ്യാന്‍ രണ്ടോ മൂന്നോ പെണ്ണുങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.അടുത്ത് പ്രധാനപ്പെട്ട ആരോ ഇരിക്കുന്നെന്നും പറഞ്ഞു അല്ലെങ്കില്‍ വിശദമായി പറഞ്ഞേനെ എന്നും പറഞ്ഞു.

നിരപരാധിത്വ്യം ബോധ്യപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യത്തിനു പി സി ഇങ്ങിനെ പറഞ്ഞു.ദിലീപിന് നിരപരിധ്വം ബോധിപ്പിക്കേണ്ട കാര്യമില്ല അത് ഇവിടെ ബോധ്യമുള്ള കാര്യമാണ് പി സി ജോര്‍ജ്ജ് സാമുഹ്യ മാധ്യമത്തോട് പറഞ്ഞു കഴിഞ്ഞു.ഞാന്‍ കൊള്ളക്കാരനോ പിടിച്ചുപറിക്കാരനോ ഒന്നുമല്ല.ആരെയും മോഷ്ട്ടിക്കാനും പിടിച്ചു പറിക്കാനും പി സി ജോര്‍ജ്ജ് ഇല്ല.ഏതായാലും ഞാന്‍ മുഖ്യമന്ത്രിക്ക് കൊടുത്ത കത്തിന്‍റെ അടിസ്ഥാനത്തില്‍ ജയില്‍ ഡി ജി പിയോട് അക്കാര്യം അന്വേഷിക്കാന്‍ പറഞ്ഞിട്ടുണ്ട്.സിനിമാ ലോകത്ത് ജീവിക്കുന്ന ഏറ്റവും മാന്യനായ ഒരു നടന്‍ ആണ്.സിനിമാ ലോകത്തെ പറ്റി പറയുമ്പോള്‍ പല തടസ്സങ്ങള്‍ ഉണ്ട്.എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞ പല കാര്യങ്ങള്‍ ഉണ്ട്.ഇനിയും ഈ ദിലീപിനെ ആക്രമിക്കാന്‍ ഏതെങ്കിലും കൊള്ളസംഘം ഇറങ്ങിത്തിരിച്ചാല്‍ ദിലീപിനെ സംരക്ഷിക്കാന്‍ ജനങ്ങള്‍ ഇറങ്ങുന്ന സാഹചര്യം സൃഷ്ട്ടിക്കാന്‍ പത്രസമ്മേളനം നടത്തി ദിലീപിനുള്ള പിന്തുണ ഞാന്‍ കൊടുക്കും.

അതിരൂക്ഷ പ്രതികരണമാണ് ദിലീപിന് വേണ്ടി ജനപക്ഷത്തു നില്‍ക്കുന്ന ജനപക്ഷ നേതാവ് പി സി ജോര്‍ജ്ജ് നടത്തിയത്.എന്തായാലും രണ്ടു ദിവസത്തിനകം ചിത്രം പൂര്‍ണമായും വ്യക്തമാകും എന്നാണ് പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നതായി ദൃശ്യ മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിയുന്നത്‌.