കൊച്ചി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിരന്തരമായി വര്‍ദ്ധിക്കുന്നതുകൊണ്ട് കേരളത്തിലെ പുരുഷന്മാര്ക്കായി ലൈംഗികസ്ഥാപനം തുറന്നുകൊടുക്കണമെന്ന തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് യുവ സംവിധായക പ്രീതി പണിക്കര്‍. ‘കണ്‍ട്രോളിങ് കപ്പാസിറ്റി’ ഇല്ലാത്ത പുരുഷന്മാര്ക്ക് പോകാനൊരിടം എന്നതാണ് തന്റെ ആശയമെന്നും അവര്‍ പറഞ്ഞു. ഇതൊരു രോഗമാണ് പക്ഷേ ഇത്തരം ചികത്സക്കായി ഒരു പുരുഷനും ഒരു മനശാസ്ത്രജ്ഞരെപ്പോലും സമീപിക്കില്ല. വിശക്കുമ്പോള്‍ ഭക്ഷണം കൊടുക്കുന്നതുപോലെ ലൈംഗികമായി ആഗ്രഹിക്കുന്ന സമയത്ത് പോകാനായി അവര്‍ക്കൊരിടം കൊടുക്കുക. കേരളത്തില്‍ ഇത്തരം ഒരു സംവിധാനം കൊണ്ടുവരുക.
ഇനി വരുന്ന തലമുറയെ മാതാപിതാക്കളുടെ ശിക്ഷണത്തില്‍ വളര്‍ത്തിയെടുക്കുക. പക്ഷേ നിലവിലുള്ളവരെ എന്തു ചെയ്യും. അതിന് ഒരു മാര്‍ഗം കണ്ടെത്തികൊടുക്കുക തന്നെ വേണം പ്രീതി പറഞ്ഞു. ഒരേ പ്രായത്തിലുള്ള സ്ത്രീക്കും പുരുഷനും തോന്നുന്ന വികാരം രണ്ടും രണ്ടാണ്. അതേ സമയം പുരുഷനെക്കാള്‍ കണ്‍ട്രോളിങ് കപ്പാസിറ്റി കൂടുതല്‍ സ്ത്രീകള്‍ക്കാണ്. പുരുഷന് കുറവും. ഇത്തരം സാഹചര്യത്തില്‍ നമ്മുടെ കേരളത്തില്‍ വിവിധ ഡോക്ടേഴിസിന്റെയും മറ്റും പിന്തുണയോടെ സര്‍ക്കാര്‍ പുരുഷന്മാര്ക്കായി ലൈംഗിക സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കണമെന്നാണ് പ്രീതി പണിക്കര്‍ ആവശ്യപ്പെടുന്നത്. രചന നാരായണ്‍ കുട്ടി ബാര്‍ നര്‍ത്തകിയായി വേഷമിട്ട തിലോത്തമയുടെ സംവിധായകയാണ് പ്രീതി പണിക്കര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!