കാസർകോട് ജില്ലയിൽ കോപ്പ എന്നറിയപ്പെടുന്നൊരു സ്ഥലമുണ്ട്. ഒരു ഫുട്ബോൾ ഗ്രാമം തന്നെയാണ് കാസർകോട് വിദ്യാനഗറിനടുത്തുള്ള കോപ്പ എന്ന പ്രദേശം. കോപ്പ അമേരിക്ക സീസണിൽ നാട്ടിൽ കോപ്പ ചാംപ്യൻസ് ലീഗ് നടത്തുന്നവരാണ് ഇവിടുത്തെ ഫുട്ബോൾ പ്രേമികൾ.കോപ്പ അമേരിക്ക ആവേശത്തിലാണ് കൊച്ചി ചെല്ലാനത്തെ അർജന്റീന ഫാൻസ്‌. മെസ്സിയുടെ കയ്യൊപ്പോടുകൂടിയുള്ള ഫുട്ബോൾ സ്വന്തമായുള്ള ഇവർ. ഇത്തവണ മെസ്സിയും സംഘവും വിജയക്കൊടിപാറിക്കും എന്ന ഉറച്ച പ്രതീക്ഷയിലാണ്.

വർഷങ്ങളായി ഫുട്ബാൾ ലോകം കാത്തിരുന്നത് ഈയൊരു ദിവസത്തിന് വേണ്ടിയാണ്. റിയോ ഡീ ജനീറോയിലെ മാറക്കാന സ്​റ്റേഡിയത്തിൽ ജൂലൈ 10ന് കോപ്പ അമേരിക്കയുടെ കലാശക്കളിയിൽ ഇറങ്ങുന്നു ലയണൽ മെസ്സിയുടെ അർജൻറീനയും നെയ്മറി​െൻറ ബ്രസീലും. മുൻ ലോക ചാമ്പ്യൻമാരായ ഇറ്റലി മാറ്റുരക്കുന്ന യൂറോ കപ്പ് ഫൈനൽ കൂടി സമാഗതമാവുമ്പോൾ മലപ്പുറത്ത് കല്യാണവും വീടുകൂടലും ഒരുമിച്ച് വന്ന പ്രതീതി. ഒരുമാസം ഉറക്കമിളച്ച് കളി കണ്ടതി​െൻറ അവസാനം ഇതിൽപരം ആവേശം ഇനി വരാനില്ല.

ലോകത്തുതന്നെ ഏറ്റവുമധികം ഇഷ്​ടക്കാരുള്ള രണ്ട് ടീമുകൾ. നേർപ്പതിപ്പാണ് മലപ്പുറം. ഇവിടെ മഞ്ഞയോടാണോ നീലയോടാണോ പ്രിയം കൂടുതലെന്ന് ചോദിച്ചാൽ രണ്ടഭിപ്രായം ഉറപ്പ്. പെറുവിനെ തോൽപിച്ച് ബ്രസീൽ ഫൈനലിലെത്തിയതോടെ അധികം വീമ്പിളക്കണ്ട എന്ന് പറഞ്ഞവരാണ് അർജൻറീന ഫാൻസ്. കൊളംബിയക്കെതിരെ നിശ്ചിത സമയം 1-1 സമനില കടന്ന് ഷൂട്ടൗട്ടിൽ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസി​െൻറ മികവിൽ അർജൻറീന കലാശപ്പോരിന് ടിക്കറ്റെടുത്തതോടെ കാണിച്ചുതരാം എന്ന മട്ടിൽ ബ്രസീലുകാരും.

മറ്റു ടീമുകളെ പിന്തുണക്കുന്നവരും ഇനി അർജൻറീനയോ ബ്രസീലോ ആയി മാറും. ഒരു പക്ഷത്തും നിൽക്കാതെ ‘ഗാലറിയിൽ ഇരുന്ന് കളികാണുന്ന’ മട്ടിൽ കുറേപ്പേരും. ആര് കപ്പ് നേടിയാലും ജയിക്കുന്നത് ഫുട്ബാളാവും.