പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ നരേന്ദ്രമോദിക്കും അമിത്ഷായ്‍ക്കുമെതിരെ നടപടിയെടുക്കാത്തതില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍. ഹര്‍ജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അറിയിച്ചു. സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിക്കരുതെന്ന കമ്മിഷന്‍ നിര്‍ദേശം ഇരുവരും ആവര്‍ത്തിച്ചു ലംഘിക്കുകയാണ്.

അഹമദാബാദില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മോദി റോഡ്ഷോ നടത്തിയതും പെരുമാറ്റചട്ട ലംഘനമാണ്. ഇക്കാര്യങ്ങളില്‍ നടപടി ആവശ്യപ്പെട്ട് പന്ത്രണ്ട് പരാതികള്‍ കമ്മിഷന് നല്‍കി. അഞ്ചു തവണ കമ്മിഷന്‍ മുന്‍പാകെ നേരിട്ട് ഹാജരായി തെളിവുകള്‍ കൈമാറിയിട്ടും നടപടിയെടുക്കുന്നില്ലെന്നും കോണ്‍ഗ്രസ് എം.പി സുശ്മിത ദേവിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു.