സീറോ മലബാർ സെന്റ് ബെനഡിക് മിഷനിൽ ഭാരത സഭയുടെ അപ്പോസ്തോലനായ വി. തോമാശ്ലീഹായുടെയും താപസവൃത്തിയുടെ വഴികാട്ടിയായ വി. ബെനഡിക്ടിന്റെയും ഭാരത സഭയുടെ അഭിമാനമായ വി. അൽഫോൻസാമ്മയുടെയും തിരുന്നാൾ സംയുക്തമായി 2023 ജൂൺ 30 വെള്ളി മുതൽ ജൂലൈ 2 ഞായർ വരെ അതിഗംഭീരമായി ഭക്തിപൂർവ്വം കൊണ്ടാടി. ഭക്തിനിർഭരമായ തിരുകർമ്മങ്ങളിൽ പങ്കെടുക്കാനും വിശുദ്ധരുടെ മാധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിക്കാനുമായി തിരുന്നാളിൽ പങ്കുചേരാൻ ആയിരങ്ങളാണ് എത്തിച്ചേർന്നത്.

ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചത് സെന്റ് തോമസ് മിഷൻ മാഞ്ചസ്റ്ററിന്റെ ഡയറക്ടർ ആയ റവ. ഫാ. ജോസ് അഞ്ചാനിയ്ക്കലാണ്. തിരുന്നാളിനു ശേഷം ഭക്തിനിർഭരമായ പ്രദിക്ഷണവും ചെണ്ടമേളവും കുട്ടികളുടെ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും തിരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

ജൂൺ 30 വെള്ളിയാഴ്ച റവ. ഫാ. ജോ മൂലേച്ചേരി വിസിയും ജൂലൈ 1 ശനിയാഴ്ച റവ. ഫാ. വിൻസെന്റ് ചിറ്റിലപ്പള്ളിയുമാണ് തിരുനാൾ കർബാനയ്ക്ക് കാർമികത്വം വഹിച്ചത്. തിരുന്നാളിന്റെ വിജയത്തിനായി സെന്റ്‌ ബെനഡിക് മിഷൻ ബെർമിംഗ്ഹാമിന്റെ മിഷൻ ഡയറക്ടർ ആയ റവ. ഫാ. ടെറിൻ മുള്ളക്കരയുടെ നേതൃത്വത്തിലാണ് വിവിധ കമ്മറ്റികൾ പ്രവർത്തിച്ചത്.