ജോര്‍ജ് എടത്വ

യുകെ മലയാളികളുടെ ആഘോഷവേളകളിലെ സജീവസാന്നിധ്യമായ ഗ്രേസ് മെലഡീസ് ഓര്‍ക്കസ്ട്രയുടെ വാര്‍ഷികാഘോഷമായ ഗ്രേസ് നൈറ്റിനു മാറ്റുകൂട്ടുവാന്‍ അഞ്ചു മണിക്കൂര്‍ നീളുന്ന ഭാവരാഗതാളമേളങ്ങള്‍ സമന്വയപ്പിച്ചിരിക്കുന്ന വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് കലാസ്വാദകര്‍ക്ക് ഒന്‍പതാം പിറന്നാള്‍ വിരുന്നായി ഗ്രേസ് നൈറ്റ് ഒരുക്കുന്നത്..

ഐഡിയ സ്റ്റാര്‍സിംഗറിലെ അവിസ്മരണീയ പ്രകടനങ്ങളിലൂടെ പ്രേഷകലക്ഷങ്ങളുടെ മനസ് കീഴടക്കിയ അരുണ്‍ ഗോപന്‍ ആണ് ഈ വര്‍ഷത്തെ ഗ്രേസ് നൈറ്റിന്റെ പ്രധാന ആകര്‍ഷണം. മോഹന്‍ ലാല്‍ അഭിനയിച്ച കുരുക്ഷേത്ര മുതല്‍ രണ്ടായിരത്തിപതിനേഴില്‍ പുറത്തിറങ്ങിയ ചങ്ക്സ് വരെ നിരവധി മലയാള ചല ചിത്രങ്ങളുടെയും പിന്നണി പാടിയ ഈ യുവഗായകന്‍. മെലഡിയും ഫാസ്റ്റ് നമ്പേഴ്‌സും ഒരുപോലെ ഇണങ്ങുന്ന അരുണ്‍ ഗ്രേസ് നെറ്റില്‍ എത്തുന്ന സംഗീതാസ്വാദകര്‍ക്ക് ഒരു നവ്യാനുഭവം ആയിരിക്കും. കൂടാതെ അതിനൂതനമായ ശബ്ദവെളിച്ച വിന്യാസമൊരുക്കുവാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ സ്റ്റേജുകളെ ശബ്ദവെളിച്ച വിന്യാസങ്ങളിലൂടെ നവ്യഭാവം നല്‍കുന്ന കലാകാരന്‍ ജോസ് ജോര്‍ജ്ജ് ഗ്രേസ് നൈറ്റിന്റെ സൗഹൃദവേദിയെ ധന്യമാക്കുവാന്‍ ദുബായില്‍ നിന്നും എത്തുന്നു. സംഗീതത്തിനും സൗഹൃദത്തിനും ഒരുപോലെ മുന്‍ഗണന കൊടുക്കുന്ന ജോസ് ദുബായിലെത്തുന്ന മലയാളസിനിമ പ്രവര്‍ത്തകരുടെ പ്രിയ ജോസ്ഭായി. ഗ്രേസ് നൈറ്റിന്റെ താരമാകും.

പതിനഞ്ചില്‍ അധികം ഗായികാ ഗായകരും, അന്‍പതിലധികം നര്‍ത്തകീ നര്‍ത്തകരും അരങ്ങിലെത്തുന്ന നിരവധി സംഘനൃത്തങ്ങള്‍ ഉള്‍പ്പെടുന്ന അഞ്ചുമണിക്കൂര്‍ നീളുന്ന ഈ കാലമാമാങ്കത്തിന്റെ അരങ്ങു നിയന്ത്രിക്കാന്‍ എത്തുന്നതും യുകെയിലെ നിരവധി വേദികളെ കീഴടക്കിയ പ്രഗത്ഭയായ അവതാരകര്‍ സീമ സൈമണും, വിവേക് ബാലകൃഷ്ണനും ആണ്. കൂടാതെ യുകയിലെ വേദികള്‍ക്ക് പുതുതലമുറയുടെ കരുത്തും സൗന്ദര്യവും പകരാന്‍ പുതിയ അവതാരക ഐറിന്‍ കുഷാല്‍ സ്റ്റാന്‍ലിയെ കൂടി ഗ്രേസ് നൈറ്റിന്റെ വേദിയില്‍ അവതരിപ്പിക്കുന്നു. ഗ്രെസ് നൈറ്റിന്റെ അണിയറയില്‍ ചുക്കാന്‍പിടിക്കുന്നത് ഗ്രേസ് മെലഡീസിന്റെയും കലാ ഹാംപ്‌ഷെയറിന്റെയും മദേഴ്സ് ചാരിറ്റിയുടെയും ഊര്‍ജ്വസ്വലരായ പ്രവര്‍ത്തകരാണ്.

സിബി മേപ്പുറത്ത്, ജെയ്സണ്‍ ബത്തേരി, റെജി കോശി, ജോയ്സണ്‍ ജോയ്, മനോജ് മാത്രാടന്‍, മീറ്റോ ജോസഫ്, ജോഷി കുളമ്പള്ളി, മനു ജനര്‍ദ്ദനന്‍, രാകേഷ് തായിരി, ആനന്ദവിലാസം, സുനില്‍ ലാല്‍, സിനി ജെയ്സണ്‍, രെഞ്ചു കോശി, സുമ സിബി, ലൗലി മനോജ്, ലിസി ഉണ്ണികൃഷ്ണന്‍, സിജിമോള്‍ ജോര്‍ജ്ജ്, തുടങ്ങിയവര്‍ ഉണ്ണികൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികളിലായി ഗ്രെസ് നൈറ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

വേദിയുടെ അഡ്ഡ്രസ്സ് : സെന്റ് ജോര്‍ജ്ജ് കാത്തലിക് കോളജ്
സൗത്താംപ്ടണ്‍
SO16 3DQ

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഉണ്ണികൃഷ്ണന്‍ : 07411 775410