ഗുരുവായൂര്‍: ഗുരുവായൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതോടെ പാര്‍ട്ടിയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. ബിജെപി സ്ഥാനാര്‍ത്ഥി നിവേദിതയുടെ നാമനിര്‍ദേശപത്രിക തള്ളിയതോടെ അച്ചടിച്ച ഫ്‌ളക്‌സുകളും പോസ്റ്ററുകളുമാണ് പാഴായത്.

ഫ്‌ളക്‌സുകളും പോസ്റ്ററുകളും ലക്ഷക്കണക്കിന് രൂപയുടേതാണ്. എല്ലാം ഗുരുവായൂരിലെ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും മണ്ഡലം ഓഫീസുകളിലുമായി കെട്ടിക്കിടക്കുകയാണ്.

മികച്ച രീതിയിലുള്ള വര്‍ണ വാള്‍പോസ്റ്ററുകള്‍ പലതും പ്രസില്‍ നിന്ന് കൊണ്ടു വന്നിട്ടു പോലുമില്ല. വര്‍ണപോസ്റ്ററുകള്‍ മാത്രം രണ്ടുലക്ഷത്തിലേറെ അച്ചടിച്ചിട്ടുണ്ട്. 55,000 വീതം നാലുതരത്തിലുള്ളതാണിത്.

കൂടാതെ ഫ്‌ളക്സുകള്‍ 2000, അഭ്യര്‍ഥനകള്‍ 75000 എന്നിവയും തയ്യാറാക്കി. മുന്നണികള്‍ ഇതുവരെയും ഇറക്കാത്ത, മികച്ച രീതിയിലുള്ള വര്‍ണ വാള്‍പോസ്റ്ററുകള്‍ അച്ചടിച്ചതിന്റെ ചൂടുപോലും പോയിട്ടില്ല. അത് 25,000 എണ്ണമുണ്ട്.

സ്ഥാനാര്‍ഥിയുടെ ക്ലോസ്അപ്പ് ചിത്രം, കൈവീശി നില്‍ക്കുന്നത്, കൈകൂപ്പിയുള്ളത് എന്നിങ്ങനെ പലതരം വാള്‍ പോസ്റ്ററുകള്‍ ഉപയോഗിക്കാനാകാത്തത് പ്രവര്‍ത്തകരെ സങ്കടത്തിലാക്കിയിരിക്കുകയാണ്. നഷ്ടത്തിന്റെ കണക്കുകള്‍ അതിലുമേറെ വിഷമമുണ്ടാക്കുന്നതാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ചുമരെഴുത്തുകള്‍ നഗരങ്ങളില്‍ കുറവാണെങ്കിലും പഞ്ചായത്തുകളിലും ഉള്‍ഗ്രാമങ്ങളിലുമെല്ലാം വ്യാപകമായുണ്ട്.

അതേസമയം, പിന്തുണയ്ക്കാന്‍ സ്ഥാനാര്‍ഥിയെ തേടുകയാണ് നേതൃത്വം. എന്‍ഡിഎ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചാലുടന്‍ അതിവേഗം ബഹുദൂരത്തില്‍ പ്രചാരണപരിപാടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സജ്ജമായിരിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. എല്ലാം മാറ്റിയെഴുതണം. ഫ്‌ളക്‌സുകളും പോസ്റ്ററുകളും അഭ്യര്‍ഥനകളും