ഏപ്രിൽ രണ്ടു ഞായറാഴ്ച രാവിലെ ഒൻപതു മണിക്ക് പ്രഭാത നമസ്കാരവും വിശുദ്ധ കുർബാനയും ഓശാന പെരുന്നാളിന്റെ ശുശ്രുഷയും ഏപ്രിൽ അഞ്ചാം തിയതി ബുധനാഴ്ച വൈകുന്നേരം 6.30 ന് പെസഹായുടെ ശുശ്രൂഷകളും നടത്തപ്പെടുന്നു.

ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകൾ ഏപ്രിൽ എട്ടിന് ഒൻപതു മണിക്കും , ഏപ്രിൽ ഒൻപതു രാവിലെ ഒൻപതിന് സകല പരേതരെയും ഓർമ്മിക്കുന്ന ദുഃഖ ശനിയുടെയും അന്നേദിവസം വൈകുന്നേരം ഈസ്റ്ററിന്റെ ശുശ്രൂഷകൾ മുൻ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു.

ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾക്ക് എല്ലാ വിശ്വാസി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റെവ ഫാ രാജു ചെറുവിള്ളിൽ കോർഎപ്പിസ്‌കോപ്പ , സഹവികാരി ഫാ ഫിലിപ്പ് തോമസ് അറിയിച്ചു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ