പ്രധാനമന്ത്രി ബോറിസ് ജോൺസൺ   ലീഡ്സ് മുതൽ മാഞ്ചസ്റ്റർ വരെ പുതിയ റെയിൽ പാത കൊണ്ടു കൊണ്ടുവരുമെന്ന്   പ്രഖ്യാപിച്ചു. ഇതിലൂടെ യാത്രാസൗകര്യങ്ങൾ അനേകമിരട്ടി വർദ്ധിക്കും. മാഞ്ചസ്റ്ററിൽ വച്ച് നടത്തിയ പ്രസംഗത്തിൽ, റെയിൽപാത രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥക്കു തന്നെ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

റെയിൽപാതയുടെ നിർമ്മാണത്തെ സംബന്ധിക്കുന്ന എല്ലാ വിശദാംശങ്ങളും ഉടൻതന്നെ പുറത്തുവിടുമെന്നും ബോറിസ് ജോൺസൺ ഉറപ്പുനൽകി. സയൻസ് ആൻഡ് ഇൻഡസ്ട്രി മ്യൂസിയത്തിൽ വെച്ചാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. കണക്ടിവിറ്റി, സംസ്കാരം, അധികാരം, ഉത്തരവാദിത്വം തുടങ്ങിയവയാണ് യുകെയുടെ വിജയത്തിന് കാരണങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു .

ഇംഗ്ലണ്ടിനെ വടക്കുഭാഗത്ത് കൂടെ ഒരു ഹൈ സ്പീഡ് റെയിൽ പാത കൊണ്ടുവരിക എന്നത് തന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഏകദേശം 39 ബില്യൻ പൗണ്ടോളം ചിലവുണ്ട്. എന്നാൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ വിമർശനാത്മകമായിയാ ണ് മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാം വിലയിരുത്തിയത്. ഇതിനു മുൻപും ഇത്തരം പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, പ്രഖ്യാപനങ്ങളിലല്ല പ്രവർത്തിയിലാണ് കാര്യം എന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിനെ വടക്ക് പ്രദേശത്തു കൂടെയുള്ള യാത്ര വളരെ ദുസ്സഹമാണ്. ഒരു ബസ് യാത്രയ്ക്ക് നാല് പൗണ്ടാണ് ഈടാക്കുന്നത്, എന്നാൽ ഇതേ ദൂരത്തിന് ലണ്ടനിൽ ഒന്നര പൗണ്ട് മാത്രം. എന്നാൽ ബോറിസ് ജോൺസൺന്റെ വാക്കുകൾ പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങുമെന്നു ലേബർ പാർട്ടി ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി മക്‌ഡൊണാൾഡ് കുറ്റപ്പെടുത്തി. എന്നാൽ നോർത്തേൺ പവർഹൗസ് പ്രോജക്ടി ലൂടെ വടക്ക് പ്രദേശത്തെ നഗരങ്ങൾ തമ്മിലുള്ള സഞ്ചാരസ്വാതന്ത്ര്യം വർദ്ധിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.