മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ഹണി റോസ്. മണിക്കുട്ടൻ നായകനായ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ആദ്യ ചിത്രം ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയെങ്കിലും നടിയെന്ന നിലയിൽ താരം ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തിൽ അവസരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് തെലുഗിൽ അഭിനയിച്ച താരത്തിന് പ്രേക്ഷക ശ്രദ്ധ നേടാൻ സാധിച്ചു.

തെലുങ്കിൽ ഒന്നിലധീകം ചിത്രങ്ങൾ അഭിനയിച്ച ശേഷം ജയസൂര്യ നായകനായ ട്രിവാൻട്രം ലോഡ്ജിലൂടെ ഹണി റോസ് വീണ്ടും മലയാളത്തിലെത്തുകയായിരുന്നു. എന്നാൽ ട്രിവാൻട്രം ലോഡ്ജിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. സിനിമയിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ശ്രദ്ധിക്കപെട്ടതോടെ സിനിമയിൽ ധ്വനി എന്ന പേര് സ്വീകരിക്കാൻ പോലും താരം ശ്രമം നടത്തിയിരുന്നു. എന്നാൽ അഞ്ച് സുന്ദരികൾ എന്ന സിനിമയ്ക്ക് ശേഷം ഹണി റോസ് എന്ന പേര് മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

ഇപ്പോഴിതാ താരം അഭിനയിച്ച ലിപ് ലോക്ക് രംഗത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. വൺ ബൈ ടു എന്ന ഫഹദ് ഫാസ് ചിത്രത്തിൽ ലിപ് ലോക്ക് സീനിൽ ഹണി റോസ് അഭിനയിച്ചിരുന്നു. എന്നാൽ സിനിമയുടെ കഥ പറയുന്ന സമയത്തൊന്നും ലിപ് ലോക്ക് ഉള്ളതായി പറഞ്ഞിരുന്നില്ല. ഷൂട്ട് നടക്കുമ്പോഴാണ് ലിപ് ലോക്ക് സീനുള്ള കാര്യം താൻ അറിയുന്നത്. ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ടാകുമെന്ന് മാത്രമാണ് പറഞ്ഞത് എന്നും താരം പറയുന്നു.

ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് ലിപ് ലോക്കിനെ കുറിച്ച് സംവിധായകൻ പറയുന്നത്. ഞാൻ അത് കേട്ട് ഞെട്ടിപ്പോയി. പക്ഷെ സിനിമയിൽ അത് ആവശ്യമാണെന്നും അതിന് വല്ല്യ പ്രാധാന്യം ഉണ്ടെന്നും സംവിധായകൻ പറഞ്ഞത് കൊണ്ടാണ് ലിപ് ലോക്ക് സീനിൽ അഭിനയിച്ചതെന്നും ഹണി റോസ് പറയുന്നു. പക്ഷെ തന്റെ ആ സീനുകൾ വെച്ചാണ് പിന്നീട് സിനിമ മാർക്കറ്റ് ചെയ്യുന്നത് കണ്ടപ്പോൾ വിഷമം തോന്നിയെന്നും ഹണി റോസ് പറയുന്നു.