ന്യൂസ് ഡെസ്ക് , മലയാളം യുകെ

എൻ എച്ച് എസ് നഴ്സായ ഭാര്യയെ കുത്തികൊലപ്പെടുത്തി എന്ന ആരോപണത്തെ തുടർന്ന് ഭർത്താവിനെ വിചാരണ ചെയ്യും. മൂന്ന് കുട്ടികളുടെ അമ്മയായ 31 കാരിയായ വിക്ടോറിയ വുഡ്‌ഹാളാണ് തന്റെ വീടിന്റെ മുന്നിൽ ഞായറാഴ്ച ആക്രമിക്കപ്പെട്ടത്. ഇവർ കൊറോണ വൈറസ് ഫ്രണ്ട് ലൈനിൽ സേവനം ചെയ്യുന്ന നഴ്സുമാരിൽ ഒരാളാണ്.

അടിയന്തര വൈദ്യസഹായം സംഭവസ്ഥലത്ത് ഉടനടി എത്തിയെങ്കിലും വിക്ടോറിയ വുഡ്‌ഹാലിന് രക്ഷിക്കാനായില്ല. മുൻ സൈനികനും കൂടിയായ വിക്ടോറിയയുടെ ഭർത്താവ് നാൽപതുകാരനായ ക്രെയ്ഗ് വുഡ്ഹാൾ 10 മിനിറ്റുള്ള വാദത്തിൽ വീഡിയോ ലിങ്ക് വഴി ഹാജരായിരുന്നു. മെയ്‌ 4 ന് ഒരു വിസ്‌താരം കൂടി ഉണ്ടായിരിക്കുമെന്നും. സെപ്റ്റംബർ 28ന് വിചാരണ ഉണ്ടാകുമെന്നും കോടതി അറിയിച്ചു.

കൊറോണാ വൈറസിൻെറ ഈ കാലഘട്ടത്തിൽ വിചാരണയുടെ തീയതിയിൽ മാറ്റംവരുത്താൻ സാധ്യതയുണ്ടെന്ന് ജഡ്ജി അറിയിച്ചു. വിചാരണ നിശ്ചയിച്ച ദിവസം തന്നെ നടക്കും എന്ന് ജഡ്ജിയായ ജെറമി റിച്ചാർഡ്സൺ അറിയിച്ചു.ഒന്നിലധികം കുത്തുകൾ ഏറ്റതിനാലാണ് വിക്ടോറിയ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയിൽ നിന്ന് വ്യക്തമായതെന്ന് സൗത്ത് യോർക്ക്ഷയർ പോലീസുകാർ അറിയിച്ചു.

വിക്ടോറിയയുടെ മുൻ ഭർത്താവായ ഗ്യാരത് ഗൗളി തന്റെ മകൾ അവളുടെ അമ്മയുമായി പതിമൂന്നാം ജന്മദിനം ആഘോഷിക്കാൻ ഇരിക്കുകയായിരുന്നെന്നും അമ്മയുടെ വിയോഗം അവളെ വളരെയധികം തളർത്തിയെന്നും പറഞ്ഞു. തൻെറ മകൾക്ക് അവൾ എന്നും നല്ലൊരു അമ്മയായിരുന്നെന്നും അവളെ താൻ ബഹുമാനിക്കുന്നെന്നും ഗൗളി കൂട്ടിച്ചേർത്തു.

റോതെർഹാമിലെ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ചീഫ് നഴ്സായ എയ്ഞ്ചല വുഡ് വിക്ടോറിയയെ പറ്റി പറഞ്ഞത് ഇപ്രകാരമാണ് “ഞങ്ങളുടെ ഓപ്പറേറ്റിങ് തിയേറ്ററുകളിൽ ജോലി ചെയ്ത അവൾ എന്നും നല്ലൊരു സഹപ്രവർത്തകയായിരുന്നു.”