ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഓണം ചാരിറ്റിക്ക് 2095 ( Rs 211176) പൗണ്ട് ലഭിച്ചു പണം അടുത്ത ദിവസം തന്നെ കൈമാറും എന്നറിയിക്കുന്നു പണം നൽകിയ എല്ലാവർക്കും ബാങ്കിന്റെ ഫുൾ സ്റ്റേറ്റ് മെന്റ്റ് അയച്ചിട്ടുണ്ട് കിട്ടാത്തവർ സെക്രട്ടറി ടോം ജോസ് തടിയംപാടുമായി ബന്ധപ്പെടണമെന്ന് കൺവീനർ സാബു ഫിലിപ്പ് അറിയിച്ചു. മുരിക്കാശ്ശേരിയിലെയും ,രാമപുരത്തെയും രണ്ടു പെൺകുട്ടികൾ അവരുടെ രോഗികളായ മാതാപിതാക്കൾക്കു മഴനനയാതെ തലചായ്ക്കാൻ ഒരു വീട് നിർമിക്കുന്നതിനു സഹായിക്കുന്നതിനു വേണ്ടിയാണ് ഞങ്ങൾ ഓണം ചാരിറ്റി നടത്തിയത് ,കിട്ടിയ പണം രണ്ടായി വീതിച്ചു നൽകും എന്നറിയിക്കുന്നു.

ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 99 ലക്ഷം രൂപയുടെ സഹായം അർഹിക്കുന്നവർക്ക് നൽകുവാൻ കഴിഞ്ഞിട്ടുണ്ട് . 2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിയ്ക്ക് നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ്‌, എന്നിവരാണ് . “ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,