സ്വന്തം ലേഖകൻ

ലോകമൊട്ടാകെ കൊറോണ വൈറസ് പൊട്ടി പുറപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അങ്ങേയറ്റം ശ്രദ്ധയും കരുതലുമാണ് ജനങ്ങൾക്ക് വേണ്ടത് എന്ന് രാജ്ഞി രാജ്യത്തോടുള്ള സന്ദേശത്തിൽ പറയുന്നു. 93 കാരിയായ രാജ്ഞി രാജ്യത്തെ ശാസ്ത്രജ്ഞൻമാരെയും ആരോഗ്യ പ്രവർത്തകരെയും എമർജൻസി സ്റ്റാഫിനെയും അഭിനന്ദിച്ചു. എന്നാൽ ഓരോ വ്യക്തിയ്ക്കും നിർണായകമായ പങ്കുവഹിക്കാൻ ഉണ്ടെന്നും രാജ്ഞി ഓർമ്മിപ്പിച്ചു. പ്രധാനമന്ത്രിയുടെ സന്ദേശത്തിന് തൊട്ടുപിന്നാലെയാണ് രാജ്ഞി ജനങ്ങളെ അഭിസംബോധന ചെയ്തത്. 12 ആഴ്ചയ്ക്കുള്ളിൽ സ്ഥിതിഗതികൾ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

താനും തന്റെ കുടുംബവും അവരവരുടേതായ ചുമതലകൾ നിർവഹിക്കാൻ തയ്യാറാണെന്നും രാജ്ഞി പറഞ്ഞു. രാജ്‌ഞി ഔദ്യോഗിക കർത്തവ്യങ്ങൾ വെട്ടിക്കുറച്ചു വിൻസർ കാസ്റ്റിലിൽ ആണുള്ളത്.

ഇതുവരെ യുകെയിൽ കൊറോണ ബാധിച്ച 144 പേരാണ് മരിച്ചത്. രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത് ഒരു വലിയ ചരിത്രത്തിലൂടെ ആണെന്നും, അതിനുവേണ്ടി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും, എല്ലാവരും അവരവരുടെ സാധാരണ ജീവിത രീതിക്ക് മാറ്റം കൊണ്ടുവരണമെന്നും, പെട്ടെന്ന് രോഗം പിടിപെടാൻ സാധ്യതയുള്ളവർക്ക് കൂടുതൽ കരുതൽ കൊടുക്കണമെന്നും, ഇതിനെ നേരിടുക എന്നുള്ളത് എല്ലാവരുടെയും കൂട്ടായ ഒറ്റ ലക്ഷ്യമാക്കി തീർക്കണമെന്നും രാജ്ഞി പറയുന്നു.

തീർച്ചയായും എല്ലാവരും പരസ്പരം സ്നേഹിക്കുന്നവർക്കും ആശ്രിതർക്കും സൗഖ്യം ആണോ എന്ന് അന്വേഷിക്കണം. അത്തരമൊരു അവസ്ഥയിലൂടെ ആണ് നമ്മൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. താനും തന്റെ കുടുംബവും അത് തുടങ്ങിക്കഴിഞ്ഞു. ഇപ്പോൾ അതീവ പ്രാധാന്യമുള്ള ജോലികൾ അല്ലാതെ മറ്റെല്ലാ സന്ദർശനങ്ങളും, വിനോദ, രാഷ്ട്രീയ പരിപാടികളും മാറ്റിവച്ചിരിക്കുകയാണ് രാജ്ഞി.

70 വയസ്സിൽ കൂടുതൽ ഉള്ള ആളുകൾ അനാവശ്യ സമ്പർക്കം ഒഴിവാക്കുക എന്ന് യുകെ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.  മൂന്നുമാസത്തിനുള്ളിൽ പ്രശ്നങ്ങൾ നിയന്ത്രണത്തിലാക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് പ്രധാനമന്ത്രി. സ്കൂളുകൾ പൂട്ടിയിടാനുള്ള സാധ്യത വർധിച്ചു വരുന്നു. ബിസിനസുകാരോട് തങ്ങളുടെ തൊഴിലാളികളോട് കുറച്ചു കരുണ കാണിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. രോഗം തടയാൻ ആവശ്യമായ സകല പ്രവർത്തനങ്ങളും നടപ്പിലാക്കണം എന്നും അദ്ദേഹം പറഞ്ഞു.