ദില്ലി ∙ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഇന്നും രാജ്യതലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ നേതാക്കൾ യോഗം ചേർന്ന് ഇന്നത്തെ സമരത്തിന്റെ രീതിയും സ്ഥലവും തീരുമാനിക്കും. ഇന്നലെ പ്രതിഷേധത്തിൽ പങ്കെടുക്കാതിരുന്ന സമാജ്വാദി പാർട്ടിയും ഇന്നത്തെ സമരത്തിൽ പങ്കെടുക്കും.
ഇന്നലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കുന്നത്. സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളിൽ കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് കേരളത്തിലും വിവിധ രാഷ്ട്രീയ, യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും പ്രതിഷേധത്തിന് സാധ്യതയുണ്ട്. ഇന്നലെ കോൺഗ്രസിന്റെ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകൾ നടന്നിരുന്നു. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം ദില്ലിയിൽ തുടർച്ചയായ ദിവസങ്ങളായി ശക്തമാകുകയാണ്.











Leave a Reply