കനത്ത മഴയെ തുടർന്ന്  യോർക്ക്ഷെയർ ഡെയ്ൽസിലെ മിക്ക ടൗണുകളിൽ നിന്നും പുറത്തേക്കോ അകത്തേക്കോ സഞ്ചരിക്കാൻ സാധ്യമല്ലാത്തവിധം റോഡുകൾ മുങ്ങി എന്ന് ദൃക്സാക്ഷികൾ. ആർക്കളെ, ബെക്ക് ലോ, ഫ്രമ്മിങ്ടൻ എന്നിവിടങ്ങളിൽ പ്രളയ അറിയിപ്പ് നൽകിയിട്ടുള്ളതായി എൻവിയോൺമെന്റ് ഏജൻസി അറിയിച്ചു. കനത്ത മഴയെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. നോർത്ത് ഇംഗ്ലണ്ടിൽ ഏകദേശം 50 മില്ലി മീറ്റർ മഴയാണ് ഒരു മണിക്കൂറിനുള്ളിൽ പെയ്തത്.

ഗ്രിൻടോൺ ഇൽ പാലം തകർന്നു വീണ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമേ യാത്രചെയ്യാവൂ എന്ന് റെസ്ക്യൂ സർവീസ് അറിയിച്ചു. പലറോഡുകളും യാത്ര യോഗ്യമല്ല. ലേബർണിൽ വസ്ത്ര വ്യാപാരിയായ ലിയോണി ജെറാഡ് പറയുന്നു “കനത്ത മഴ മൂലം സീലിങ് ചോർന്നത് പോലെയായിരുന്നു. പെട്ടെന്ന് ടൗൺ ഒറ്റപ്പെട്ടതുപോലെ ആയി . ഇതിനു മുൻപ് ഇങ്ങനെ ഒരു മഴ പെയ്തു ഞാൻ കണ്ടിട്ടില്ല. പബ്ബുകളിൽ സെല്ലറുകൾ നിറഞ്ഞുകവിഞ്ഞു. റോഡ് ബ്ലോക്ക് ആണ് ലേബണിൽ നിന്ന് പുറത്തേക്ക് കടക്കാനോ ഇവിടേക്ക് വരാനോ ഇപ്പോൾ മാർഗ്ഗമില്ല.

വടക്കേ യോർക്ക്ഷെയറിലേക്കുള്ള പാതകളുടെ അവസ്ഥ ഞെട്ടിപ്പിക്കുന്നതാണെന്ന് പോലീസ് പറഞ്ഞു. അടുത്തുള്ള മെയിൻ റോഡുകൾ ആയ സ്വലിഡെയ്ൽ, റിച്ച്മണ്ട്, റീത്, കേൾഡ്‌ എന്നിവ ഒലിച്ചു പോയി. കലിസ്‌ലെ റെയിൽവേസ്റ്റേഷനിൽ നാശനഷ്ടങ്ങൾ ഉണ്ടായതിനാൽ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. സഞ്ചാരികൾക്കും പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.