സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 6 വിക്കറ്റിന് 212; പഞ്ചാബ് 20 ഓവറിൽ 8 വിക്കറ്റിന് 167. ഓപ്പണർ ഡേവിഡ് വാർണറുടെ ഉജ്വല ഇന്നിങ്സിന്റെ (56 പന്തിൽ 81) കരുത്തിലാണു ഹൈദരാബാദ് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്.

മനീഷ് പാണ്ഡെ (25 പന്തിൽ 36), വ‍ൃധിമാൻ സാഹ (13 പന്തിൽ 28), മുഹമ്മദ് നബി (10 പന്തിൽ 20) എന്നിവരും ഹൈദരാബാദിനായി തിളങ്ങി. കെ.എൽ രാഹുലിന്റെ (56 പന്തിൽ 79) ഇന്നിങ്സിലൂടെ മത്സരം സ്വന്തമാക്കാനുള്ള പഞ്ചാബിന്റെ ശ്രമം 3 വിക്കറ്റെടുത്ത റാഷിദ് ഖാന്റെ ഉശിരൻ ബോളിങ്ങിനു മുന്നിൽ വിഫലമായി. ഖലീൽ അഹമ്മദും 3 വിക്കറ്റെടുത്തു.

മായങ്ക് അഗർവാൾ (27), നിക്കോളാസ് പുരാൻ (21) എന്നിവരാണു പഞ്ചാബിന്റെ പ്രധാന സ്കോറർമാർ. ക്രിസ് ഗെയ്‌ൽ 4 റൺസിനു പുറത്തായതാണു സന്ദർശകർക്കു തിരിച്ചടിയായത്. നേരത്തെ 4 ഓവറിൽ 66 റൺസ് വഴങ്ങിയ പഞ്ചാബ് സ്പിന്നർ മുജീബ് റഹ്മാൻ സീസണിലെ ഏറ്റവും മോശം ഇക്കോണമി നിരക്ക് സ്വന്തമാക്കിയിരുന്നു.