ഈ ​​​​​മാ​​​​​സം 18ന് ​​​​​ചെ​​​​​ന്നൈ​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന 2021 സീ​​​​​സ​​​​​ണ്‍ ഐ​​​​​പി​​​​​എ​​​​​ൽ താ​​​​​ര​​​​​ലേ​​​​​ല പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ആ​​​​​കെ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് 1097 ക​​​​​ളി​​​​​ക്കാ​​​​​ർ. മ​​​​​ല​​​​​യാ​​​​​ളി പേ​​​​​സ​​​​​ർ എ​​​​​സ്. ശ്രീ​​​​​ശാ​​​​​ന്ത്, സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​റി​​​​​ന്‍റെ മ​​​​​ക​​​​​ൻ അ​​​​​ർ​​​​​ജു​​​​​ൻ എ​​​​​ന്നി​​​​​വ​​​​​ർ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലു​​​​​ണ്ടെ​​​​​ന്ന​​​​​താ​​​​​ണ് ശ്ര​​​​​ദ്ധേ​​​​​യം. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഓ​​​​​സീ​​​​​സ് പേ​​​​​സ​​​​​ർ മി​​​​​ച്ച​​​​​ൽ സ്റ്റാ​​​​​ർ​​​​​ക്ക് ഈ ​​​​​സീ​​​​​സ​​​​​ണി​​​​​ലും ഐ​​​​​പി​​​​​എ​​​​​ലി​​​​​നി​​​​​ല്ല.

2013ൽ ​​​​​ഐ​​​​​പി​​​​​എ​​​​​ൽ വാ​​​​​തു​​​​​വ​​​​​യ്പ് വി​​​​​വാ​​​​​ദ​​​​​ത്തി​​​​​ല​​​​​ക​​​​​പ്പെ​​​​​ട്ട് വി​​​​​ല​​​​​ക്കു നേ​​​​​രി​​​​​ട്ട ശ്രീ​​​​​ശാ​​​​​ന്ത് സ​​​​​യ്യീ​​​​​ദ് മു​​​​​ഷ്താ​​​​​ഖ് അ​​​​​ലി ട്വ​​​​​ന്‍റി-20​​​​​യി​​​​​ലൂ​​​​​ടെ സ​​​​​ജീ​​​​​വ ക്രി​​​​​ക്ക​​​​​റ്റി​​​​​ലേ​​ക്കു ക​​​​​ഴി​​​​​ഞ്ഞ മാ​​​​​സം തി​​​​​രി​​​​​ച്ചു​​​​​വ​​​​​ര​​​​​വ് ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. 75 ല​​​​​ക്ഷം രൂ​​​​​പ​​​​​യാ​​​​​ണ് ശ്രീ​​​​​ശാ​​​​​ന്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന വി​​​​​ല. സ​​​​​യ്യീ​​​​​ദ് മു​​​​​ഷ്താ​​​​​ഖ് അ​​​​​ലി​​​​​യി​​​​​ൽ മും​​​​​ബൈ ടീ​​​​​മി​​​​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ഇ​​ടം​​​​​കൈ പേ​​​​​സ​​​​​റാ​​​​​യ അ​​​​​ർ​​​​​ജു​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​റി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന വി​​​​​ല 20 ല​​​​​ക്ഷം ആ​​​​​ണ്.

ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന അ​​​​​ടി​​​​​സ്ഥാ​​​​​ന​​വി​​​​​ല​​​​​യാ​​​​​യ ര​​​​​ണ്ടു കോ​​​​​ടി രൂ​​​​​പ 11 താ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ണ്ട്. ഹ​​​​​ർ​​​​​ഭ​​​​​ജ​​​​​ൻ സിം​​​​​ഗ്, ഗ്ലെ​​​​​ൻ മാ​​​​​ക്സ്‌​​​​വെ​​​​​ൽ, കേ​​​​​ദാ​​​​​ർ ജാ​​​​​ദ​​​​​വ്, സ്റ്റീ​​​​​വ് സ്മി​​​​​ത്ത്, ഷ​​​​​ക്കീ​​​​​ബ് അ​​​​​ൽ ഹ​​​​​സ​​​​​ൻ, മൊ​​​​​യീ​​​​​ൻ അ​​​​​ലി, സാം ​​​​​ബി​​​​​ല്ലിം​​​​​ഗ്സ്, ലി​​​​​യാം പ്ല​​​​​ങ്കെ​​​​​റ്റ്, ജേ​​​​​സ​​​​​ണ്‍ റോ​​​​​യ്, മാ​​​​​ർ​​​​​ക്ക് വു​​​​​ഡ്, കോ​​​​​ളി​​​​​ൻ ഇ​​​​​ൻ​​​​​ഗ്രം എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കാ​​ണു ര​​​​​ണ്ട് കോ​​​​​ടി രൂ​​​​​പ അ​​​​​ടി​​​​​സ്ഥാ​​​​​ന വി​​​​​ല​​​​​യു​​​​​ള്ള​​​​​ത്.

വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് ഏ​​​​​റ്റ​​​​​വു​​​​​മ​​​​​ധി​​​​​കം താ​​​​​ര​​​​​ങ്ങ​​​​​ൾ, 56. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ (42), ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക (38) എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് തൊ​​​​​ട്ടു​​​​​പി​​​​​ന്നി​​​​​ൽ. 863 അ​​​​​ണ്‍​ക്യാ​​​​​പ്ഡ് താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​ണ് 1097 അം​​​​​ഗ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലു​​​​​ള്ള​​​​​ത്. അ​​​​​തി​​​​​ൽ 743 ഇ​​​​​ന്ത്യ​​​​​ൻ ക​​​​​ളി​​​​​ക്കാ​​​​​രാ​​​​​ണ്.