കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർ ഇനി മുതൽ ഇനിമുതൽ മാസ്‌ക് ധരിക്കേണ്ടെന്ന് അമേരിക്കൻ ഭരണകൂടം. യുഎസ് സെന്റേഴ്‌സ് ഓഫ് ഡിസീസ് കൺട്രോളിന്റേതാണ് നിർദേശം. സാമൂഹിക അകല നിർദേശങ്ങളിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഓവൽ ഓഫീസിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ജോ ബൈഡൻ മാസ്‌ക് ഉപേക്ഷിച്ചാണ് പ്രഖ്യാപനം നടത്തിയത്.

അമേരിക്കയ്ക്ക് ഇത് മഹത്തായ ദിനമാണ്. മാസ്‌ക് ഉപേക്ഷിച്ച് ഇനി ചിരിക്കാം. മറ്റുള്ളവരുടെ മുഖത്തെ ചിരി കാണാം ബൈഡൻ പറഞ്ഞു. കോവിഡ് പോരാട്ടത്തിൽ നിർണായക മുഹൂർത്തമാണിതെന്നും ബൈഡൻ കൂട്ടിച്ചേർത്തു. കോവിഡിനെതിരായ ഒരു വർഷം നീണ്ട പോരാട്ടത്തിൽ അഞ്ച് ലക്ഷത്തിലേറെ അമേരിക്കക്കാരാണ് മരിച്ചത്. വാക്‌സിൻ രണ്ട് ഡോസും ഇതുവരെ എടുക്കാത്തവർ തുടർന്നും മാസ്‌ക് ധരിക്കണം. 30 ദശലക്ഷത്തിലേറെ അമേരിക്കക്കാർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചെന്നാണ് കണക്ക്.

50 സംസ്ഥാനങ്ങളിൽ 49 ലും കോവിഡ് കേസുകൾ കുറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് മരണനിരക്ക് 80 ശതാനത്തോളം കുറഞ്ഞു. കുറച്ചു സമയം കൂടി കാക്കേണ്ടതുണ്ട്. 65 വയസ്സിന് താഴെ പ്രായമായ എല്ലാവരും ഇതുവരെ പൂർണമായും വാക്‌സിനെടുത്തിട്ടില്ലന്നതും ബൈഡൻ ഓർമ്മിപ്പിച്ചു.

‘കോവിഡ് വ്യാപനത്തോടെ നിർത്തിവച്ചത് ഒക്കെ പുനരാരംഭിക്കാം. എങ്കിലും കടമ്പ കടക്കും വരെ സ്വയം സുരക്ഷ തുടരണം. എല്ലാവരും വാക്‌സിനെടുക്കുമ്പോഴേ രാജ്യത്തെ സംബന്ധിച്ച് സുരക്ഷിതമാകൂ’. ജീവൻ നഷ്ടമായ ആയിരങ്ങളെ ബൈഡൻ പ്രസംഗത്തിൽ അനുസ്മ