ജോസ്‌ന സാബു സെബാസ്റ്റ്യൻ

അപ്പോൾ എല്ലാവരും കൊട്ടിയാഘോഷിച്ചു കഴിഞ്ഞില്ലേ ഒരുവളുടെ സ്ത്രീധന കുരുക്കിൽ പെട്ട മരണം.

ഓരോ വാർത്തയും ഒരു ആഘോഷമാണ്. കേൾക്കുക.. ഞെട്ടുക.. വാർത്തയെ മാർക്കറ്റിങ് ചെയ്യുക ..അടങ്ങുക.. അവളുടെ മരണത്തിൻെറ മണം മാറുന്നതിനുമുമ്പ് പിന്നെയും അടുത്ത ഇരയ്ക്കായ് ഉന്നമിട്ട്‌ കാത്തിരിക്കുക. ഇതായി കുറേനാളായ് നമ്മുടെ അവസ്ഥ.

മറ്റുള്ളവരെ തോൽപ്പിക്കാനായ് ഇങ്ങനെ വാരിക്കോരി കൊടുക്കുന്നതിനു മുമ്പ് സ്ത്രീധന സമ്പ്രദായം തുടങ്ങിയതിനു പിമ്പിലുള്ള കഥയറിയാമോ?

പതിററാണ്ടുകൾക്കു മുമ്പ് ശൈശവ വിവാഹം നടത്തിയിരുന്ന കാലത്ത് പെൺകുഞ്ഞുങ്ങൾക്ക് മതിയായ വിദ്യാഭ്യാസവും വിവരവുമൊന്നുമില്ലാതെ….മതിയായ യാത്ര സൗകര്യങ്ങളോ മകളുടെ ഒരാവശ്യം കേട്ടറിയാൻ ഇന്നത്തെ പോലെ ഫോൺ സൗകര്യങ്ങളോ ഒന്നുമില്ലാതെ….
ദൂരദേശത്തേക്കു കെട്ടിച്ചയക്കുമ്പോൾ, വീടിനുള്ളിൽ അകപ്പെട്ടുപോകുന്ന തന്റെ മകൾക്ക് പെട്ടൊന്നൊരാവശ്യം വന്നാൽ അവളുടെ ആവശ്യം നിറവേറ്റാനായി അപ്പന്റെയും അമ്മയുടെയും മടിയിൽ തിരുകിയിരുന്ന നാണയത്തുട്ടുകൾ എണ്ണി പെറുക്കി തന്റെ മകളുടെ കൈക്കുള്ളിൽ വച്ച് വളരെ കരുതലോടെ പറഞ്ഞയച്ചിരുന്ന ഒരു കാലത്തെ നല്ല പ്രവർത്തിയെ ഇന്നത്തെ തലമുറ കൂടുതൽ ആധുനീകരിപ്പിച്ചു കണ്ട ആണുങ്ങൾ ഉമ്മറപ്പടിയിൽ കേറിയിറങ്ങി നിങ്ങളുടെ മകൾക്കു വിലയിടുന്നത് കേട്ട് പഞ്ചപുച്ഛം അടക്കി അവരെ സന്തോഷിപ്പിക്കുന്നതും അനുസരിപ്പിക്കുന്നതും വരെയായി നമ്മളുടെ ഔചിത്യ ബോധം .

പണ്ട് അവൾക്കൊരു ശാരീരിക ബുദ്ദിമുട്ടുവന്നാൽ അല്ലെങ്കിൽ അവളുടെ കുഞ്ഞുങ്ങൾക്കോ കെട്ടിയവനോ പെട്ടെന്നൊരു ആവശ്യം വന്നാൽ മൈലുകൾ നടന്നു താണ്ടി അവളെ പോയി സഹായിക്കാനുള്ള സമയപരുതി മുന്നിൽ കണ്ടുകൊണ്ട് നമ്മുടെ പൂർവികർ ചെയ്ത പുണ്യ പ്രവർത്തി ( Gift money) ഇന്ന് പലരുടെയും കാതകനായി മാറുന്നു. അതെ വലിയ സമ്മാനം ഒരു വലിയ ശാപമായി മാറിയേക്കാം

സമ്മാന തുക എന്നുവച്ചാൽ
Gift is a token of love

പക്ഷെ ആ token of love നെ നമ്മൾ അതിനെ എവിടെയോ കൊണ്ടേ തുലച്ചു. കാരണം നമ്മൾ മലയാളികൾക്ക് പണ്ടേ ഗിഫ്റ്റ് കൊടുക്കുന്ന കാര്യത്തിലും മേടിക്കുന്ന കാര്യത്തിലും ഗ്രഹണി പിടിച്ച കുഞ്ഞുങ്ങൾ ചക്കക്കൂട്ടാൻ കണ്ടപോലാണ്. കൊടുക്കാനും ആർത്തി മേടിക്കാനും ആർത്തി. മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ കൂടുതൽ കൊടുക്കുകയും വേണം എന്നാൽ പിറുപിക്കുകയും വേണം. എത്ര കൊടുത്താലും മേടിച്ചാലും തൃപ്തിയില്ല. അതിലൊക്കെ ചില പാശ്ചാത്യരെ മാതൃക ആക്കേണ്ടതുണ്ട് . ഒരു ചോക്കലേറ്റ്‌ ബാറോ ഒരു ബഞ്ച്‌ ഫ്ലവറോ അതുമതി അവർക്ക് ഒരു സ്നേഹ സാമ്പ്രാജ്യം തന്നെ കെട്ടിപ്പടുക്കാൻ.

ആതൊകൊണ്ട് ഒന്ന് ‌ മനസ്സിലാക്കുക ഇന്ന് കാലം മാറി. ഓരോ മകളും നല്ല വിദ്യാഭ്യാസവും വിവരവുമുള്ളവളായി, ഒരാവശ്യം വന്നാൽ സ്വന്തം കാലിൽ നിൽക്കാനോ അല്ലെങ്കിൽ കൂടപിറപ്പുകളെ തന്റെ കഷ്ടപാട് അറിയിക്കാൻ ഏറ്റവും മികച്ച ഫോൺ സമ്പ്രദായവും ഇന്ന് നിലവിൽ ഉണ്ട് .

അല്ലാതെ പണ്ടത്തെപൊലെ രണ്ടും മൂന്നും ദിവസങ്ങളോ അഴ്ചകളോ നടന്നു സ്വന്തം വീട്ടിലെത്തേണ്ട ഗതികേടില്ലാതെ നമ്മുടെ യാത്ര സംവിധാനങ്ങളും ഹെൽത്ത് സിസ്റ്റങ്ങളുമൊക്കെ നിലവിലുണ്ട്‌ .

ആതുകൊണ്ട്‌ ഇനിയെങ്കിലും മനസിലാക്കുക കെട്ടിച്ചു വിടുന്ന ഓരോ മകളും ചുമ്മാ ഒരു സുപ്രഭാതത്തിൽ അന്യന്റെ വീട്ടിലേക്കു ഓടിക്കയറുന്നവളല്ല . അവൾക്ക് ഭാര്യ അല്ലെങ്കിൽ മരുമകൾ എന്നതിൽ കൂടുതൽ അർത്ഥങ്ങളുണ്ട് .

അവൾ നാളെയുടെ പ്രതീക്ഷയാണ്. അവൾ ഒരു കുഞ്ഞിന് ജന്മം കൊടുക്കുമ്പോൾ അവളിലൂടെ യാഥാർഥ്യമാകുന്നത് നാളെ എന്നുള്ള ഒരു പ്രതീക്ഷയാണ്. നാളത്തെ ഒരു ജനതയുടെ ഉത്തരവാദിത്തം മുഴുവൻ അവളുടെ ചൂടിലൂടെ നിറവേറ്റപ്പെടേണ്ടവളെയാണ് വിലയിട്ടു മേടിക്കുന്നതും കൊടുക്കുന്നതും . അങ്ങനെയുള്ള അവൾ കണ്ടവരുടെ അടിയും ഇടിയും ചീത്തയും കേൾക്കേണ്ടവളല്ല .
“ she is more responsible for how to make the new generation more better “.

അങ്ങനുള്ളപ്പോൾ അവളെന്ന ദേവിയെ പൊന്നിനും പണത്തിനും തൂക്കി കൊടുക്കാതിരിക്കട്ടെ …
തൂക്കം നോക്കി വാങ്ങാതിരിക്കട്ടെ …എത്ര കൂടുതൽ കൊടുത്തു എന്നതിൽ അഭിമാനിക്കുന്നതിനു പകരം എത്ര കുറച്ചു മേടിച്ചു എന്നതിൽ ആവട്ടെ അഭിമാനം….നന്നായി നോക്കുന്നു എന്നതിൽ ആവട്ടെ സ്റ്റാറ്റസ് . മേടിക്കുന്നവന് അറിയില്ലെങ്കിൽ കൊടുക്കുന്നവനെങ്കിലും അറിയട്ടെ താനെന്തു ചെയ്യുന്നുവെന്ന് ..
നമ്മളുടെ വിദ്യാഭ്യാസം സൈൻ തീറ്റയും കോസ് തീറ്റയെയും കുറിച്ച് പഠിപ്പിക്കുന്നതിന് പകരം മാനസീക ബലം കിട്ടാനുള്ള തീറ്റയെകുറിച്ചാകട്ടെ നമ്മുടെ പാഠ്യപദ്ധതി ..
ഇങ്ങനെ പല നല്ലകാര്യങ്ങൾക്കുമാകട്ടെ നമ്മുടെ ഇടയിലെ ഫെമിനിസമെന്ന ചിന്താഗതി ….

ഈതൊക്കെ അറിയാമെങ്കിലും നാളെയും നമ്മടെ അപ്പനമ്മമാർ ഞെളിഞ്ഞു നിന്നുപറയും ഞാനെന്റെ മകളെ നൂറുപവൻ കൊടുത്താണ് കെട്ടിച്ചതെന്ന്.

ഇനിയെങ്കിലും നമ്മുടെ സമൂഹത്തിൽ നിഷ്കളങ്കതയുടെ മരണമണങ്ങൾ അതെന്നും നീറിപുകയാൻ നമ്മൾ കാരണം ആകാതിരിക്കട്ടെ

അപ്പോൾ വായിച്ചു കഴിഞ്ഞെങ്കിൽ ഒട്ടും സമയം കളയാതെ ഇനി എല്ലാവരും വീട്ടിൽ കൊഞ്ചി കളിച്ചു ഒന്നുമറിയാതെ വളരുന്ന മകളെ കാതകനു കൊടുക്കാൻ പ്രതി മാസം പോസ്റ്റ് ഓഫീസിൽ പോയി സുകന്യ സമൃദ്ധി പദ്ധതിയിലോ കെഎസ്എഫ്ഇയിലൊ ഒക്കെ സ്വത്തു സ്വരൂപണം തുടങ്ങിക്കോളൂ …

(ഇതെഴുതി നിങ്ങടെ തലയിൽ അടിച്ചേൽപ്പിക്കുമ്പോഴും എനിക്ക് തല ഉയർത്തിതന്നെ പറയാൻ പറ്റും ഞാൻ സ്ത്രീധനം ഒട്ടും തന്നെ കൊടുത്തിട്ടുമില്ല കെട്ടിയോൻ അതൊട്ടു ചോദിച്ചിട്ടുമില്ല. അതുപൊലെതന്നെ ഞാൻ എന്റെ മകന് വേണ്ടി ഇരക്കാനും മകൾക്ക് വേണ്ടി കൊടുക്കാനും ഉദ്ദേശിച്ചിട്ടുമില്ല )