കൊല്ലം പുനലൂരില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ചെങ്കോട്ടെ ദേശീയ പാതയില്‍ കുന്നിക്കോട് ആണ അപകടമുണ്ടായത്. ആംബുലന്‍സും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവറടക്കം മൂന്ന് പേരാണ് മരിച്ചത്. പത്തനാപുരം സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.