ജോൺസൺ കളപ്പുരയ്ക്കൽ

കുട്ടനാട് സംഗമത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി പതിനൊന്നാമത് കുട്ടനാട് സംഗമം ബർകിൻ ഹെഡിൽ ഡോക്ടർ അയ്യപ്പപണിക്കർ നഗർ സെന്റ് തോമസ് കാതോലിക് പ്രൈമറി സ്കൂളിൽ വർണ്ണാഭമായി നടന്നു. കുട്ടനാട് സംഗമം ജനറൽ കൺവീനർ ജോർജ് ജോസഫ് തോട്ടു കടവിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംഗമത്തിൽ പങ്കെടുത്ത കുട്ടനാട്ടുകാരിൽ നിന്ന് തെരഞ്ഞെടുത്ത ശ്രീ റോയി തോമസ് പതിനൊന്നാമത് കുട്ടനാട് സംഗമം ഉദ്ഘാടനം ചെയ്തു. ശ്രീ റോയി മൂലം കുന്നം ആമുഖപ്രസംഗം നടത്തി. ശ്രീമതി ജെസ്സി വിനോദ് , ഡോക്ടർ അയ്യപ്പപണിക്കർ സ്മൃതിപദം അവതരിപ്പിച്ച് സംസാരിച്ചു. ശ്രീ ഷൈമോൻ തോട്ടുങ്കൽ, ശ്രീമതി ഷേർളി ആന്റണി പുറവടി, സിനി കാനച്ചേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീമതി ജയ റോയ് മൂലംകുന്നം സ്വാഗത പ്രസംഗവും ശ്രീമതി ബീന ബിജു നന്ദിയും രേഖപ്പെടുത്തി. പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനവും അതിൽ യുകെ പ്രവാസികളുടെ പങ്കും എന്ന വിഷയത്തിൽ നടത്തിയ സിമ്പോസിയത്തിൽ ശ്രീ ജോൺസൺ കളപ്പുരയ്ക്കൽ പ്രബന്ധാവതരണ പ്രസംഗം നടത്തി. ശ്രീ മോനിച്ചൻ കിഴക്കേചിറ ജെസ്സി വിനോദ് എന്നിവർ അനുബന്ധ പ്രസംഗങ്ങൾ നടത്തി.GSCC A ലെവൽ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള ഈ വർഷത്തെ പി ടി ജോസഫ് പെരുമ്പള്ളിൽ കുട്ടനാട് ബ്രില്യൻസ് സ്മാരക അവാർഡ് ആഞ്ചല ബെൻസൺ ഏറ്റുവാങ്ങി.

 ശ്രീമതി ജെസ്സി വിനോദിന്റെ നേതൃത്വത്തിൽ ബർക്കിന് ഹെഡ് ടീം അവതരിപ്പിച്ച അമ്മ മനസ്സ് എന്ന നൃത്തശില്പം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കുട്ടനാടൻ യുവപ്രതിഭകളുടെയും മുതിർന്നവരുടെയും കുട്ടികളുടെയും കലാപരിപാടികൾ വഞ്ചിപ്പാട്ടിന്റെ ദൃശ്യാവിഷ്കരണം, കുട്ടനാടിന്റെ തനതായ കലാരൂപങ്ങൾ എന്നിവ കുട്ടനാട് സംഗമത്തെ നിറച്ചാർത്തണിയിച്ചു. കുട്ടനാടൻ വള്ളസദ്യ ആസ്വാദ്യകരമായി.
കുട്ടനാട്ടിലെ 11 പഞ്ചായത്തുകളിൽ പ്രളയാനന്തര കാലത്ത് സഹായം എത്തിച്ച ” കുട്ടനാടിന് ഒരു ചെറുകൈയ്യ്‌ സഹായം  ” എന്ന പദ്ധതി തുടരണമെന്നത് പൊതുവികാരമായി മാറി. റോണ റോയി മൂലംകുന്നവും ധന്യ മാത്യവും മികച്ച അവതാരകരായി തിളങ്ങി. ശ്രീ ജിമ്മി മൂലംകുന്നം , ശ്രീ യേശുദാസ് തോട്ടുങ്കൽ, ആന്റണി പുറവടി, ജോർജ് കളപ്പുരയ്ക്കൽ, ജോസ് ഓട്രാറ്റിൽ, ജേക്കബ് കുര്യാളശ്ശേരി, അനിൽ ജോസഫ്, സിജു മോൻ നെല്ലിക്കുന്നത്തു, സിജു കാനച്ചേരി, വിനോദ് മാലിയിൽ, റെജി ജോർജ്, ബ്ലാസ്സൻ മണി മുറിയിൽ എന്നിവർ വിവിധ കലാ പരിപാടികൾക്ക് നേതൃത്വം നൽകി.

വഞ്ചിപ്പാട്ടും , ആരവങ്ങളും, ആർപ്പുവിളികളും മുഖരിതമായ അന്തരീക്ഷത്തിൽ  പതിനൊന്നാമത് കുട്ടനാട് സംഗമ ഭാരവാഹികളിൽ നിന്ന് കുട്ടനാട് ചുണ്ടന്റെ പങ്കായം അടുത്ത കുട്ടനാട് സംഗമ ജനറൽ കൺവീനർ ശ്രീ സോണി കൊച്ചുതെള്ളിയിൽ സ്വിൻഡൻ ടീമിനുവേണ്ടി ഏറ്റുവാങ്ങി.

കുട്ടനാട് സംഗമം 2019 വിജയകരമാക്കിയ എല്ലാവർക്കും ബർക്കിൻ ഹെഡ് ടീം നന്ദി അർപ്പിച്ചു.