പ്രവാസി കേരള കോൺഗ്രസ് യു.കെ സംഘടിപ്പിക്കുന്ന പ്രതിനിധി സമ്മേളനവും ജനപ്രതിനിധികൾക്ക് സ്വീകരണവും 2026 ജൂൺ 6 ശനിയാഴ്ച രാവിലെ 10 മണിക്ക് കോവെൻട്രിയിലെ സെന്റ് ജോൺ ഫിഷർ കത്തോലിക്കാ ചർച്ച് ഹാളിൽ (St John Fisher Catholic Church Hall, Coventry, CV2 3DL) നടക്കും.

കേരള കോൺഗ്രസ് ചെയർമാൻ ശ്രീ പി.ജെ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും. കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫ്, ശ്രീ കെ. ഫ്രാൻസിസ് ജോർജ് MP, ഗവൺമെന്റ് ചീഫ് വിപ്പ് ശ്രീ അപു ജോൺ ജോസഫ് എം.എൽ.എ, ശ്രീ തോമസ് ഉണ്ണിയാടൻ എം.എൽ.എ, ശ്രീ വർഗീസ് മാമ്മൻ എം.എൽ.എ, ശ്രീ റെജി ചെറിയാൻ എം.എൽ.എ, ശ്രീ ഷിബു തെക്കുംപുറം എം.എൽ.എ, ശ്രീ വിനു ജോബ് എം.എൽ.എ എന്നിവരുള്‍പ്പെടെ കേരള കോൺഗ്രസ് നേതാക്കൾ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

പ്രവാസി കേരള കോൺഗ്രസ് യു.കെ പ്രസിഡന്റ് ബിജു ഇളംതുരുത്തിയിൽ, ജനറൽ സെക്രട്ടറി ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ എന്നിവർ സമ്മേളന വിവരം അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമ്മേളനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ പാർട്ടി അംഗങ്ങളെയും അനുഭാവികളെയും സ്വാഗതം ചെയ്യുന്നതായും രജിസ്ട്രേഷൻ നടത്തുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.

Registration Link – https://forms.gle/PK8VBqUaFHjSG6Q76

കൂടുതൽ വിവരങ്ങൾക്ക്:

ശ്രീ ബിജു മാത്യു ഇളംതുരുത്തിയിൽ (President)
📞 +44 7846 194373

ശ്രീ ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ (General Secretary)
📞 +44 7453 288745