ആന്റി സെമറ്റിസം റിപ്പോർട്ടിനെതിരെയുള്ള പ്രതികരണം: ജെറെമി കോർബിനെ ലേബർ പാർട്ടി സസ്പെൻഡ് ചെയ്തു

ആന്റി സെമറ്റിസം റിപ്പോർട്ടിനെതിരെയുള്ള പ്രതികരണം: ജെറെമി കോർബിനെ ലേബർ പാർട്ടി സസ്പെൻഡ് ചെയ്തു
October 30 04:35 2020 Print This Article

സ്വന്തം ലേഖകൻ

നാലര വർഷത്തെ നേതൃസ്ഥാനത്തിൽ കോർബിന്റെ മോശം പരാമർശങ്ങൾക്കും ഹരാസ്മെന്റുകൾക്കും കാരണം ലേബർ പാർട്ടി തന്നെ എന്ന് വിമർശിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഡോഗ് രംഗത്തെത്തിയിരുന്നു. അതേസമയം ലേബർ പാർട്ടിക്കുള്ളിലെ ആന്റി സെമിറ്റിസം ( ജൂത വംശജർക്ക് നേരെയുള്ള വേർതിരിവ്) എതിരാളികൾ പെരുപ്പിച്ചുകാട്ടി പറഞ്ഞു പരത്തുന്നത് ആണെന്ന് ജെറമി പ്രതികരിച്ചിരുന്നു.  വിവാദപരമായ പ്രസ്താവന കോർബിൻ പിൻവലിക്കാൻ തയ്യാറല്ലാത്തതിനാൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയാണെന്ന് പാർട്ടി വക്താവ് അറിയിച്ചു.

ഇക്വാളിറ്റി ആൻഡ് ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ പാർട്ടിയുടെ നിലപാടുകളെ കുറിച്ച് ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ആ ദിവസം പാർട്ടിക്ക് അങ്ങേയറ്റം നാണക്കേടിന്റേത് ആയിരുന്നു എന്നാണ് ഏപ്രിലിൽ ലേബർ നേതാവായ കേർ സ്റ്റാർമർ അഭിപ്രായപ്പെട്ടത്. ആന്റി സെമിറ്റിസം കേസുകളിൽ അനാവശ്യമായി ഇടപെടുക, ആന്റി സെമിറ്റിസം സംബന്ധിച്ച പരാതികൾ മോശമായി കൈകാര്യം ചെയ്യുക, ലഭിക്കുന്ന പരാതികൾ വ്യാജമാണെന്ന് ഉറപ്പിക്കുക തുടങ്ങിയവയാണ് പാർട്ടിയുടെ പ്രധാനപ്പെട്ട വീഴ്ചകളായി റിപ്പോർട്ടിൽ പറയുന്നത്. ഇത്തരത്തിൽ കോർബിന്റെ ഓഫീസിൽനിന്ന് മോശമായ ഇടപെടൽ നടന്നതിന്റെ ഇരുപത്തിമൂന്നോളം തെളിവുകൾ റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ടിൽ പറയുന്ന രീതിയിലുള്ള മാറ്റങ്ങൾ എത്രയും പെട്ടെന്ന് പാർട്ടിക്കുള്ളിലും വ്യക്തികളുടെ ഇടയിലും നടപ്പാക്കുമെന്ന് കെയർ ഉറപ്പുനൽകുന്നുണ്ട്.

എല്ലാത്തരത്തിലുള്ള വർഗീയതയ്ക്കെതിരെയും ശക്തമായി പ്രതികരിക്കുന്ന ആളാണ് കോർബിൻ. എതിരാളികൾ ഈ വിഷയം രാഷ്ട്രീയ ലാഭത്തിനായി തനിക്കെതിരെ ദുരുപയോഗം ചെയ്യുകയാണെന്നാണ് അദ്ദേഹം അതിനെപ്പറ്റി അഭിപ്രായപ്പെടുന്നത്.

സംഭവം നടക്കുന്നത് ഇങ്ങനെ,

ആന്റി സെമിറ്റിസത്തിൽ ലേബർ പാർട്ടിയിൽ നിന്നും ഉണ്ടായ വീഴ്ചകളുടെ റിപ്പോർട്ട് പുറത്തു വരുന്നു,

ജെറമി കോർബിൻ പാർട്ടിക്കുള്ളിൽ ഇത്തരം പ്രശ്നങ്ങൾ ഉള്ളതായി സമ്മതിക്കുന്നു, പക്ഷേ എതിരാളികൾ പെരുപ്പിച്ചു കാണിക്കുന്നതാണ് അധികവും എന്ന് അഭിപ്രായപ്പെടുന്നു.

” വെറും നാടകീയമായ അതിശയോക്തി ആണ് ആന്റി സെമിറ്റിസം എന്ന് അഭിപ്രായപ്പെടുന്നവരാണ് പ്രശ്നത്തിന് പ്രധാന കാരണക്കാർ എന്ന് സർ കേർ സ്റ്റാർമർ പ്രതികരിക്കുന്നു

കോർബിനെ പുറത്താക്കുന്നതിനെപ്പറ്റി സ്റ്റാർമറിനോട്‌ ചോദ്യങ്ങൾ ശക്തമാകുന്നു. ആന്റി സെമിറ്റിസം എതിരാളികളുടെ നാടകീയമായ അതിശയോക്തിതന്നെയാണ് എന്ന നിലയിൽ കോർബിൻ ഇന്റർവ്യൂ റെക്കോർഡ് ചെയ്യുന്നു.

ലേബർ പാർട്ടി കോർബിനെ പുറത്താക്കുന്നു.

ജ്യൂവിഷ് ലേബർ എംപി ആയ ഡേയിം മാർഗരറ്റ് സംഭവത്തെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞത് ഇങ്ങനെ, സസ്പെൻഷൻ നൽകിയത് മികച്ച കാര്യമാണ്, വർഗീയതയും അതിനെ ന്യായീകരിക്കുന്ന വാദങ്ങളും ഒരുതരത്തിലും വച്ചുപൊറുപ്പിക്കാൻ ആവില്ല.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles