വിഷം അടങ്ങിയ കോള കൈയ്യിൽ പിടിച്ച് സെൽഫിയെടുത്തതിന് ശേഷം അതേ കോള കുടിച്ച് യുവതികൾ ആത്മഹത്യ ചെയ്തു. വാടക മുറിയിലാണ് വിഷം കഴിച്ച് പെൺകുട്ടികൾ ആത്മഹത്യ ചെയ്തത്. ഇൻഡോറിലെ വിജയ് നഗറിൽ ഒരു കോൾ സെന്ററിൽ ജോലി ചെയ്യുന്ന രചന, കാറ്ററിംഗ് സെന്ററിൽ ജോലി ചെയ്യുന്ന തൻവി എന്നിവരെയാണ് റൂമിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. രണ്ട് ദിവസമായി രചനയെക്കാണത്തതിനെ തുടർന്ന് വീട്ടിലെത്തിയപ്പോളാണ് മരിച്ച നിലയിൽ യുവതികളുടെ മൃതദേഹം കണ്ടെത്തിയത്.

ഇരുവരും മരിച്ച് കിടന്ന സ്ഥലത്തിന് സമീപത്ത് നിന്ന പാതി മുറിച്ച കേക്കും കോള കുപ്പിയും ഇരുവരുടേയും ആത്മഹത്യ കുറിപ്പും കിട്ടിയിട്ടുണ്ട്. ഇരുവരുടേയും മൊബൈൽ ഫോർമാറ്റ് ചെയ്ത നിലയിലാണ്. വിഷം അടങ്ങിയ കോള കുടിക്കുന്നതിൻ തൊട്ട് മുൻപുള്ള സെൽഫി മാത്രമാണ് ഫോണിൽ നിന്നും കണ്ടെത്താനായത്.

രണ്ട് പേരും തങ്ങളുടെ കുടുംബത്തിനായി വെവ്വേറെ ആത്മഹത്യ കുറിപ്പുകൾ എഴുതിയിട്ടുണ്ട്. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും ഇനി പിടിച്ച് നിൽക്കാൻ പറ്റില്ലെന്നും കത്തുകളിൽ യുവതികൾ വ്യക്തമാക്കുന്നു.