റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ ഭര്‍ത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി .താന്‍ അവിവാഹിതയാണെന്നും വീട്ടുകാര്‍ അറിഞ്ഞാല്‍ ഒന്നിക്കാന്‍ സമ്മതിക്കില്ല എന്നും കാമുകനോട് കള്ളം പറഞ്ഞാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്‌ .എന്നാല്‍ ഭാര്യയെ തിരക്കി യഥാര്‍ഥ ഭര്‍ത്താവ് പോലീസിനെയും കൂട്ടി വന്നപ്പോള്‍ ആണ് യുവതിയുടെ കള്ളി വെളിച്ചത്തായത് .ഭര്‍ത്താവും മക്കളുമുള്ള സ്വകാര്യ സ്കൂള്‍ ടീച്ചറാണ് ഈ ആള്‍മാറാട്ടക്കഥയിലെ നായിക .ടീച്ചര്‍ കബളിപ്പിച്ചതാകട്ടെ ഭര്‍ത്താവിനെയും കാമുകനെയും പിന്നെ രണ്ടു കുരുന്നു കുട്ടികളെയും. അക്കഥ ഇങ്ങനെ:

മംഗളൂരുവിനടുത്ത് ബല്‍ത്തങ്ങാടിയില്‍ സ്വകാര്യ വിദ്യാലയത്തില്‍ പ്രധാനാധ്യാപികയാണ് ഈ യുവതി. ഭാര്യയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ബല്‍ത്തങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് യുവതി മംഗളൂരുവില്‍ ഒരു ഗ്രാമത്തിലുണ്ടെന്ന് അറിയുന്നത്. പോലീസ് ഭര്‍ത്താവിനെ കൂട്ടി ഗ്രാമത്തിലെത്തി യുവതിയെ കൈയോടെ പിടികൂടിയതോടെയാണ് കഥകള്‍ പലതും പുറത്താകുന്നത്. ഒരിക്കല്‍ ട്രെയിന്‍ യാത്രയില്‍ യുവതി ഒരാളെ പരിചയപ്പെട്ടു. പരിചയം പ്രണയത്തിലേക്ക് മാറി. താന്‍ അവിവാഹിതയാണെന്നും പേര് രമ്യയെന്നാണെന്നും ആണ് യുവതി  കാമുകനോട് പറഞ്ഞിരുന്നത്.ഒടുവില്‍  വീട്ടുകാര്‍ കല്യാണത്തിനു സമ്മതിക്കില്ലെന്ന് പറഞ്ഞ് യുവതി കാമുകനൊപ്പം ഒളിച്ചോടി.

ഇവര്‍ ജോലി ചെയ്തിരുന്ന സ്കൂളിലെ മറ്റൊരു അധ്യാപികയായ രമ്യയുടെ സര്‍ട്ടിഫിക്കറ്റ് കൈവശപ്പെടുത്തിയാണ് വിവാഹ രജിസ്‌ട്രേഷനും മറ്റുമായി രേഖകള്‍ വ്യാജമായി ഉണ്ടാക്കിയത്. ടാപ്പിംഗ് തൊഴിലാളിയാണ് ഇവരുടെ  ഭര്‍ത്താവ്. ഒന്‍പത്, നാല് ക്ലാസുകളില്‍ പഠിക്കുന്ന രണ്ടു മക്കളുമുള്ള യുവതി അവിവാഹിതയാണെന്ന് തെറ്റിധരിപ്പിച്ചാണ് യുവാവിനെ വിവാഹം ചെയ്തതെന്ന് ബന്ധുക്കള്‍  പറയുന്നു . നാട്ടുകാര്‍ക്കൊപ്പം ഭര്‍ത്താവ് എത്തിയപ്പോള്‍ ഇവരെ അറിയില്ലെന്നും തന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ഇവര്‍ ശ്രമിക്കുകയാണെന്നുമാണ് യുവതി പറഞ്ഞത്. കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ യുവതിയെ   കോടതിയില്‍ ഹാജരാക്കും. മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസില്‍ ആണ് രണ്ടാം  വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നത് . വ്യാജപേരില്‍ വിവാഹം രജിസ്റ്റര്‍ ചെയ്‌തെന്നാണ്  യുവതി പറയുന്നത്. അഭിഭാഷകന്‍ മുഖേന മുദ്രപത്രത്തില്‍ ബന്ധം വേര്‍പിരിഞ്ഞതായി എഴുതി ഒപ്പുവച്ചാണ് യുവതിയെ ആദ്യ ഭര്‍ത്താവ് പോകാന്‍ അനുവദിച്ചത്.