ചന്ദ്രികയുടെ നെഞ്ചിനുളളിൽ ഒരു അഗ്നിപർവതമായിരുന്നു. ഭക്ഷണം മോഷ്ടിച്ചുവെന്ന പേരിൽ ആൾക്കൂട്ടം തല്ലിക്കൊന്ന സഹോദരൻ മധു ആശുപത്രി മോർച്ചറിയിൽ ചേതനയറ്റു കിടക്കുമ്പോൾ ദുഃഖം കടിച്ചമർത്തി ജോലിക്കുളള മുഖാമുഖത്തിന് അവർ കാത്തുനിന്നു. പിഎസ്‌സിയുടെ പ്രത്യേക തിരഞ്ഞെടുപ്പുവഴിയുള്ള പൊലീസ് നിയമന മുഖാമുഖത്തിനാണു ചന്ദ്രിക രാവിലെ അഹാഡ്സിലെത്തിയത്. വിളിപ്പാടകലെ അഗളി ഗവ. ആശുപത്രി മോർച്ചറിക്കു മുന്നിൽ അമ്മ മല്ലിയെയും സഹോദരി സരസുവിനെയും ബന്ധുക്കളോടൊപ്പം ഇരുത്തിയശേഷമാണു പോയത്. സഹോദരൻ മരിച്ചവിവരമൊന്നും അധികൃതരോടു പറയാതെ വരിയിൽ ഊഴം കാത്തുനിന്ന ചന്ദ്രികയ്ക്കു സ്ഥലത്തെത്തിയ ഡോ. പ്രഭുദാസ് ഇടപെട്ട് ആദ്യ അവസരം നൽകി. മുഖാമുഖത്തിനുശേഷം, വിങ്ങിപ്പൊട്ടി മോർച്ചറി വരാന്തയിലേക്ക് ഓടിയെത്തുകയായിരുന്നു ചന്ദ്രിക.

മധുവിനെ നാട്ടുകാര്‍ക്ക് കാട്ടിക്കൊടുത്തത് വനംവകുപ്പ് ജീവനക്കാരാണെന്ന് അമ്മയും സഹോദരിയും  പറഞ്ഞിരുന്നു. ആദിവാസി കാട്ടില്‍ കയറിയാല്‍ കേസ് നാട്ടുകാരെങ്കില്‍ നടപടിയില്ലെന്നും അവർ പറഞ്ഞു. ഭക്ഷണം ഒരുക്കുമ്പോഴാണ് മധുവിനെ പിടികൂടിയതെന്ന് സഹോദരി പറഞ്ഞു. മുക്കാലിയില്‍ കൊണ്ടുവന്നത് ഗുഹയില്‍ നിന്ന് നാലു കിലോമീറ്റര്‍ നടത്തിയാണ്. വഴിയില്‍ വച്ചു മര്‍ദിക്കുകയും ‌ വെളളം ചോദിച്ചപ്പോള്‍ തലയില്‍ ത ഒഴിക്കുകയും ചെയ്തെന്ന് ചന്ദ്രിക പറഞ്ഞു.

‘കാട്ടിൽ കഴിയുകയായിരുന്നു അവൻ. ആർക്കും ഒരു ശല്യത്തിനും പോവില്ല. ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ കഴിക്കും. കള്ളനാന്നു പറഞ്ഞു കയ്യ് കൂട്ടിക്കെട്ടി. പിന്നെ തല്ലി. അരിച്ചാക്കു ചുമപ്പിച്ചു നടത്തി. നെഞ്ചിലും വയറ്റിലും ചവിട്ടി. അവൻ പാവമല്ലേ സാറേ. ഇത്രയ്ക്കൊക്കെ ചെയ്യാൻ പാടുണ്ടോ?. ഇന്ന് സുഖമില്ലാത്ത അവനോടു കാട്ടി. നാളെ എന്നോടും നിങ്ങളോടും കാട്ടും. ഇതു സമ്മതിക്കാൻ പറ്റില്ല സാറേ. വിടാൻ പറ്റില്ല’–കണ്ണീരോടെ അമ്മ മല്ലി പറഞ്ഞു.

ആദിവാസി കാട്ടില്‍ കയറിയാല്‍ കേസ് നാട്ടുകാരെങ്കില്‍ നടപടിയില്ലെന്നും അവർ പറഞ്ഞു. ഭക്ഷണം ഒരുക്കുമ്പോളാണ് മധുവിനെ പിടികൂടിയതെന്ന് സഹോദരി പറഞ്ഞു. മുക്കാലിയില്‍ കൊണ്ടുവന്നത് ഗുഹയില്‍ നിന്ന് നാലു കിലോമീറ്റര്‍ നടത്തിയാണ്. വഴിയില്‍ വച്ചു മര്‍ദിക്കുകയും ‌ വെളളം ചോദിച്ചപ്പോള്‍ തലയില്‍ ത ഒഴിക്കുകയും ചെയ്തെന്ന് മധുവിന്റെ സഹോദരി ചന്ദ്രിക പറഞ്ഞു.

ഇതിനിടെ മധുവിന്റെ മരണത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും. കസ്റ്റഡിയിലുള്ള 12 പേരെ അഗളി പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്്റ്റുമോര്‍ട്ടം ചെയ്യും. മന്ത്രി എ.കെ.ബാലന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്നിവര്‍ ഇന്ന് അട്ടപ്പാടിയിലെത്തും. അതേസമയം മുഴുവന്‍ പ്രതികളേയും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകളുടെ സമരം അഗളി പൊലീസ് സ്റ്റേഷനു മുന്നില്‍ തുടരുകയാണ്. യു.ഡി.എഫും ബിജെപിയും മണ്ണാര്‍ക്കാട് നിയോജകമണ്ഡലെ, താലൂക്ക് അടിസ്ഥാനത്തില്‍ ഹര്‍ത്താല്‍ നടത്തുകയാണ്.