ന്യൂസ് ഡെസ്ക്. മലയാളം യുകെ

മാധ്യമ രംഗത്ത് യൂറോപ്പിൽ മുൻനിരയിലെത്തിയ മലയാളം യുകെ ന്യൂസും സ്കോട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുസ്മയും സംയുക്തമായി നടത്തുന്ന മലയാളം യുകെ അവാർഡ് നൈറ്റും യുസ്മ നാഷണൽ കലാമേളയും ഒക്ടോബർ 28ന് സ്കോട് ലാൻ്റിൽ.

ഓൺലൈൻ മാധ്യമ രംഗത്ത് യൂറോപ്പിലെ പ്രവാസി മലയാളികളോടൊപ്പം സഞ്ചരിച്ച് പ്രസിദ്ധീകരണത്തിൽ മുൻ നിരയിയിലെത്തിയ മലയാളം യുകെ ന്യൂസ് ഇക്കുറി അവാർഡ് നൈറ്റ് സംഘടിപ്പിക്കുന്നത് സ്കോട് ലാൻ്റിലാണ്.

1990 കാലം മുതൽ മലയാളികൾ സ്കോട്ട് ലാൻ്റിലെത്തിത്തുടങ്ങിയിരുന്നു.ആരോഗ്യ മേഖലയിലെ ഡോക്ടേഴ്സാണ് ആദ്യകാല മലയാളികളിലധികവും. 2000ത്തിൻ്റെ ആരംഭത്തോടെ സ്കോട് ലാൻ്റിലേയ്ക്കുള്ള മലയാളികളുടെ ഒഴുക്ക് ശക്തിപ്പെട്ടു. രണ്ടായിയിരത്തിലധികം മലയാളി കുടുംബങ്ങൾ സ്കോട്ട് ലാൻ്റിലുണ്ട് എന്നാണ് അനൗദ്യോഗീക കണക്കുകൾ സൂചിപ്പിക്കുന്നത്. 50 വർഷത്തിലേറെ മലയാളികളുടെ സാമിപ്യമുള്ള സ്കോട് ലാൻ്റിൽ മലയാളികൾ എത്തിപ്പെട്ടത് അവിശ്വസനീയ തലങ്ങളിലാണ്. ആരോഗ്യമേഖലയിൽ, സാഹിത്യ മേഖലയിൽ, ബിസ്സിനസ്സ് മേഖലയിൽ, കലാരംഗത്ത്, സാഹിത്യ രംഗത്ത് അങ്ങനെ നീളുന്നു മലയാളികളുടെ സംഭാവനകൾ.

ലോകമറിയാതെ പോയ സ്കോട് ലാൻ്റ് മലയാളികളെ വെള്ളി വെളിച്ചത്തിൽ കൊണ്ടുവരിക, അവരെ ലോകമലയാളി സമൂഹത്തിൻ്റെ മുമ്പിൽ ആദരിക്കുക എന്ന ലക്ഷ്യമാണ് മലയാളം യുകെ ന്യൂസിനുള്ളത്. ഈ ലക്ഷ്യം മുൻനിർത്തിയാണ് ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന ഒരു മാധ്യമമെന്ന നിലയിൽ മലയാളം യുകെ ന്യൂസ് സ്കോട് ലാൻ്റിൽ അവാർഡ് നൈറ്റ് സംഘടിപ്പിക്കുന്നത്.

സ്കോട് ലാൻ്റ് മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ജന്മമമെടുത്ത യുസ്മ (United Scotland Malayalee Association) യുടെ നാഷണൽ കലാമേളയാണ് മലായാളം യുകെ അവാർഡ് നൈറ്റിനോടൊപ്പം നടക്കുന്നത്. 2016 ലാണ് യുസ്മ രൂപം കൊണ്ടത്. സ്കോട് ലാൻ്റിലെ മുഴുവൻ അസ്സോസിയേഷനുകളും യുസ്മ നാഷണൽ കലാമേളയുടെ ഭാഗമാകും. വിവധങ്ങളായ ഇനങ്ങളിൽ നിരവധിയായ മത്സരങ്ങളാണ് യുസ്മ സംഘടിപ്പിച്ചിരിക്കുന്നത്. സ്കോട് ലാൻ്റിലെ ചെറുതും വലുതുമായ എല്ലാ അസ്സോസിയേഷനുകളും യുസ്മ നാഷണൽ കലാമേളയിൽ മാറ്റുരയ്ക്കും. നാഷണൽ കലാമേള മത്സരത്തിൽ വിജയിക്കുന്നവർക്ക് മലയാളം യുകെ അവാർഡ് നൈറ്റിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നമ്മാനങ്ങൾ നൽകപ്പെടും. കൂടാതെ സ്കോട് ലാൻ്റിലെ അസാധാരണ പ്രതിഭകളുടെ വ്യത്യസ്ഥമായ കലാസൃഷ്ടികൾ അവാർഡ് നൈറ്റിൽ അരങ്ങേറും.

സ്റ്റേജ് നിറഞ്ഞ് നിൽക്കുന്ന എൽഇഡി സ്ക്രീൻ, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിംഗ് സംവിധാനങ്ങൾ, സാങ്കേതിക വിദ്യയോടെയുള്ള ശബ്ദ നിയന്ത്രണം, ലൈവ് ടെലികാസ്റ്റിംഗ്, പരിജയ സമ്പന്നരായ ടെക്നീഷ്യൻമാരുടെ സഹകരണം ഇതെല്ലാം മലയാളം യുകെ അവാർഡ് നൈറ്റിനും യുസ്മ കലാമേളയ്ക്കും കൊഴുപ്പേകും. സ്കോട് ലാൻ്റിലെ ലിവിംഗ്റ്റണിലാണ് മലയാളം യുകെ അവാർഡ് നൈറ്റും യുസ്മ നാഷണൽ കലാമേളയും അരങ്ങേറുന്നത്.

ഇതൊരു വിളംബരമാണ്. മലയാളം യുകെ ന്യൂസും യുസ്മയും ഒരുമിച്ച് നൽകുന്ന വിളംബരം. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയ്ക്കുന്നതായിരിക്കും. ഒക്ടോബർ 28 അവധിയെടുക്കുക. സ്കോട്ടീഷ് ഉത്സവം ആഘോഷമാക്കാം.