ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളികൾ ആകാംഷയോടെ കാത്തിരുന്ന മലയാളം യുകെ അവാർഡ് നൈറ്റും ബോളിവുഡ് ഡാൻസ് ഫെസ്റ്റും തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ഇതിനോടകം തന്നെ നിരവധി മത്സരാർത്ഥികളാണ് മത്സര വേദിയിൽ പങ്കെടുക്കാനായി റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്. ബോളിവുഡ് ഡാൻസ് രംഗത്ത് യുകെയിൽ നടക്കുന്ന ഏറ്റവും വലിയ കലാമാമാങ്കത്തിനാണ് യോർക്ക് ഷെയറിൽ തിരി തെളിയുന്നത്.

ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെയും തുടർന്ന് നടക്കുന്ന അവാർഡ് നൈറ്റിന്റെയും തത്സമയ സംപ്രേഷണം രണ്ട് മണി മുതൽ ഉണ്ടായിരിക്കുന്നതാണ്.മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവടിലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം ബോളിവുഡ് ഡാൻസ് മത്സരത്തിൻ്റെ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. യുകെയിലെ മലയാളി സമൂഹത്തിൽ നിന്നും വിവിധ മേഖലകളിൽ അനിതര സാധാരണമായ നിലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചവരെയാണ് മലയാളം യുകെ അവാർഡിന് തിരഞ്ഞെടുത്തിരിക്കുന്നത്. അവാർഡ് നൈറ്റിൽ മൂന്ന് പുസ്തകങ്ങളുടെ പ്രകാശന കർമ്മവും ഉൾപ്പെടുത്തിയിട്ടുണ്ട് ഇതിൽ ജോജി തോമസ് എഴുതിയ വേറിട്ട ചിന്തകളും ഡോ ഐഷ വി എഴുതിയ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന ഗ്രന്ഥവും മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരങ്ങളാണ്.

Website: vsquaretv.com/malayalamuk
Facebook: facebook.com/vsquaretvuk
Youtube:https://youtu.be/ssLUHS9JQBM