മലയാള സിനിമയ്ക്ക് മുതൽക്കൂട്ടായി ഹോളിവുഡിലെ അഭ്രപാളികളിൽ വിസ്മയം തീർത്ത യുവസംവിധായകൻ ജോസഫ് മനു ജയിംസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് നാൻസി റാണി. മമ്മൂട്ടിയുടെ താര ആരാധികയായ നാൻസി റാണിയായി വേഷമിടുന്നത് ആഹാന കൃഷ്ണയാണ്.ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഹോളിവുഡ് സിനിമയിൽ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച ജോസഫ് മനു ജെയിംസ് സിനിമാലോകത്തെ ഭാവി വാഗ്ദാനം ആണ്.

മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ജന്മദിന ആശംസകൾ അറിയിച്ച് നാൻസി റാണി ടീം ഒരുക്കിയ മമ്മൂട്ടി ഫാൻസ്‌ സോങ് ഇതിനോടകം തന്നെ ഹിറ്റ്‌ ആണ്. ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകരെ ഹരം കൊള്ളിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും സംഗീതം നിർവഹിച്ചിരിക്കുന്നത് മനു ഗോപിനാഥ് ആണ്.

സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച വലിയ താരനിരയും ആയാണ് നാൻസി റാണി പ്രേക്ഷകർക്കു മുമ്പിൽ എത്തുന്നത്. ലാൽ ശ്രീനിവാസൻ അജു വർഗീസ് മാമുക്കോയ ഇന്ദ്രൻസ് അർജുൻ അശോകൻ ധ്രുവൻ വിശാഖ് നായർ അനീഷ് ജി മേനോൻ ലെന മല്ലികാ സുകുമാരൻ അബുസലീം ഇർഷാദ് അലി സുധീർ കരമന സോഹൻ സീനുലാൽ ദേവി അജിത്ത് കോട്ടയം പ്രദീപ് കോട്ടയം രമേശ് പോളി വിൽസൺ വിഷ്ണു ഗോവിന്ദ് നന്ദു പൊതുവാൾ തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ഈ സിനിമ കെട്ടിലും മട്ടിലും പുതുമയുമായി ആണ് എത്തുന്നത്. റോയി സെബാസ്റ്റ്യൻ ജോൺ വർഗീസ് നൈന മനു ജെയിംസ് എന്നിവർ ചേർന്നാണ് നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. മമ്മൂട്ടി ആരാധകരെ പ്രകമ്പനം കൊള്ളിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഓരോ മമ്മൂട്ടി ആരാധകരും

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ