തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോരും കരുനീക്കങ്ങളും ശക്തമാകുന്നു. വി ഡി സതീശൻ വിഭാഗം ലീഗിന്റെ പരസ്യപിന്തുണയിൽ ആത്മവിശ്വാസത്തിലായപ്പോൾ, കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും ഉൾപ്പെട്ട വിഭാഗങ്ങൾ ലീഗ് നിലപാട് പരസ്യമാക്കരുതെന്ന നിലപാടിലാണ്.

ഇതിനിടെ കെ സി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം ഹൈക്കമാൻഡ് നിർദേശപ്രകാരം നിർത്തിവെച്ചതായാണ് സൂചന. മൂന്ന് വിഭാഗങ്ങളും കൂടുതൽ ഘടകകക്ഷികളെ ഒപ്പം നിർത്താൻ ശ്രമം ശക്തമാക്കിയിരിക്കെ, ലീഗിന്റെ തുറന്ന പിന്തുണ ചെന്നിത്തല-കെസി പക്ഷങ്ങൾക്ക് തിരിച്ചടിയായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പത്തുവർഷത്തെ ഇടതുപക്ഷഭരണത്തിന് വിരാമമിട്ട് യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് മിക്ക എക്സിറ്റ് പോളുകളും സൂചിപ്പിക്കുന്നു. സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയതുപോലെ, മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ ജനവികാരത്തിന് പ്രാധാന്യം നൽകുമെന്നും അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുമെന്നും വിലയിരുത്തപ്പെടുന്നു.