മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി അഡ്വ എം ബി ഫൈസല്‍ മത്സരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഫൈസലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.നിലവില്‍ ജില്ലാ പഞ്ചായത്ത് അംഗവും, ഡിവൈഎഫ്‌ഐ യുടെ ജില്ല പ്രസിഡന്റുമാണ് എം ബി ഫൈസല്‍. ടികെ ഹംസയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ആവശ്യത്തെ മറികടന്നാണ് യുവതലമുറയില്‍പ്പെട്ട ഫൈസലിന് സംസ്ഥാന കമ്മിറ്റി അവസരം ഒരുക്കിയത്.