കടുത്തസംശയരോഗിയായ ക്രോണ്‍ ഒരിക്കല്‍ കലൂര്‍ പള്ളിയുടെ മുന്നിലിട്ട് മിഷേലിനെ തല്ലിയിരുന്നു എന്ന് സുഹൃത്തുക്കളുടെ മൊഴി .മിഷേലിന്റെ കാമുകന്‍ എന്ന് അവകാശപെടുന്ന ക്രോണില്‍ നിന്നും മിഷേല്‍ കടുത്ത മാനസികപീഡനം അനുഭവിച്ചിരുന്നു എന്നാണു പോലിസ് പറയുന്നത് . ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് മിഷേലിന്റെ അകന്ന ബന്ധുവായ പിറവം സ്വദേശി ക്രോണിനെ (27) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളുടെ സ്വഭാവം മനസ്സിലായ മിഷേല്‍ ഈ ബന്ധത്തില്‍ നിന്നും പിന്തിരിയാന്‍ ശ്രമിച്ചിരുന്നു .എന്നാല്‍ ബന്ധം വേർപെടുത്താൻ ശ്രമിച്ചാൽ ‘കൊന്നുകളയും’എന്നു ഭീഷണിപ്പെടുത്തി. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള 57 മെസേജുകളാണ് നാലാം തീയതി ഇയാൾ മിഷേലിനയച്ചത്. മൂന്നുതവണ ഫോൺ ചെയ്തു. അഞ്ചാം തീയതി 32 ഭീഷണി സന്ദേശങ്ങൾ അയച്ചു. ആറുതവണ ഫോണിലൂടെ ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് താൻ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും തിങ്കളാഴ്ച എന്താണെന്ന് അറിയാമെന്നും ക്രോണിനോട് മിഷേൽ പറഞ്ഞിരുന്നു. ഇത് ആത്മഹത്യാ സൂചനയായിരുന്നെന്നാണ് പൊലീസ് നിഗമനം.

മിഷേല്‍ ആത്മഹത്യ ചെയ്തു എന്ന് പോലിസ് പറയുമ്പോഴും അന്നേ ദിവസം മിഷേലിനെ പ്രതി പിന്തുടര്ന്നതിറെ സിസി ടിവി ദൃശ്യങ്ങള്‍   സംശയം വര്‍ദ്ധിപ്പിക്കുന്നുണ്ട് .അതുകൊണ്ട് തന്നെ മിഷേലിനെ കായലിലേക്ക് പിടിച്ചു തള്ളാനുള്ള സാധ്യതയും സജീവമാണ്.സംഭവദിവസം മിഷേലിനെ പള്ളിയിലും ടൗൺഹാളിലും പിന്തുടർന്ന തലശേരി സ്വദേശിയായ യുവാവിനു മരണത്തിൽ പങ്കില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. മിഷേലിനെ കണ്ട് ഇഷ്ടം തോന്നിയതിനാൽ ഇയാൾ കുട്ടിയുടെ പിന്നാലെ കൂടിയതാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി പൊലീസ് പറയുന്നു. എങ്കിലും കസ്റ്റഡിയിലുള്ള ഇയാളെയും പൊലീസ് വിട്ടയച്ചിട്ടില്ല.