എ​ൻ​സി​പി ദേ​ശീ​യ നേ​തൃ​ത്വം ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പം ത​ന്നെ​യെ​ന്ന് വ്യ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ ഇ​ട​തു നേ​താ​ക്ക​ൾ​ക്കെ​തി​രെ തു​റ​ന്ന​ടി​ച്ച് മാ​ണി സി.​കാ​പ്പ​ൻ എം​എ​ൽ​എ. മ​ന്ത്രി എം.​എം.​മ​ണി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വി​ല ക​ൽ​പി​ക്കു​ന്നി​ല്ലെ​ന്നും മ​ണി വാ​പോ​യ കോ​ടാ​ലി ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ൺ,ടു,​ത്രീ എ​ന്ന് പ​റ​യു​ന്ന പോ​ലെ​യാ​ണ് മ​ണി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളു​മെ​ന്നും കാ​പ്പ​ൻ പ​രി​ഹ​സി​ച്ചു. താ​ൻ ആ​രെ​യും കാ​ലു​വാ​രി​യി​ട്ടി​ല്ലെ​ന്നും ആ​രു​ടെ ഭാ​ഗ​ത്തു നി​ന്നാ​ണ് ച​തി​യു​ണ്ടാ​യ​തെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാ​മെ​ന്നും പ​റ​ഞ്ഞ കാ​പ്പ​ൻ ജോ​സ് കെ.​മാ​ണി​ക്ക് പാ​ലാ​യി​ലെ ജ​ന​ങ്ങ​ൾ മ​റു​പ​ടി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

എം​എ​ൽ​എ സ്ഥാ​നം രാ​ജി വ​യ്ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും കാ​പ്പ​ൻ വ്യ​ക്ത​മാ​ക്കി. ത​ന്നോ​ട് എം​എ​ൽ​എ സ്ഥാ​നം രാ​ജി വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ റോ​ഷി അ​ഗ​സ്റ്റി​നോ​ടും എ​ൻ.​ജ​യ​രാ​ജി​നോ​ടും എ​ന്താ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ടാ​ത്ത​തെ​ന്നും ചോ​ദി​ച്ചു.

കഴിഞ്ഞ ദിവസം കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് കാപ്പൻ സിനിമാക്കാരുടെ പിന്നാലെ പോകുന്നയാളാണെന്ന് എംഎം മണി പരിഹസിച്ചത്.മാണി സി കാപ്പൻ ജനപിന്തുണ ഇല്ലാത്ത നേതാവാണെന്നും മന്ത്രി എം.എം മണി കുറ്റപ്പെടുത്തി.സി പി എം ‘ നേതാക്കൾ വളരെ കഷ്ടപ്പെട്ടാണ് കാപ്പനെ പാലയിൽ ജയിപ്പിച്ചത്.കാപ്പൻ പോയതുകൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്നും മണി പറഞ്ഞു.