മലയാളത്തിലെ അതികായന്‍മാരോടൊപ്പമെല്ലാം സ്ക്രീന്‍ സ്പെയിസ് ഷെയര്‍ ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം ചില കലകരന്മാരില്‍ ഒരാളാണ് മുകേഷ്. ഇവര്‍ രണ്ടു പേരുടെയും സമകാലികാനാണ് മുകേഷ്. അതുകൊണ്ട് തന്നെ മലയാളത്തിലെ ഈ രണ്ട് ബിഗ് “എം” കളുടെ വളര്‍ച്ച നേരിട്ടു കണ്ടറിഞ്ഞ മുകേഷിൻ്റെ ഇവരെക്കുറിച്ചുള്ള അഭിപ്രായം സമൂഹ മാധ്യമത്തില്‍ വലിയ ചര്‍ച്ചയായി മാറി. തന്‍റെ മനസ്സിലുള്ളതെന്തും അതുപോലെ പ്രകടിപ്പിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നു മുകേഷ് പറയുന്നു. എന്ത് തന്നെ ആണെങ്കിലും മനസ്സില്‍ വച്ചിരുന്നു പെരുമാറുന്ന സ്വഭാവം മമ്മൂട്ടിക്ക് ഇല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പക്ഷേ മമ്മൂട്ടിയെ അപേക്ഷിച്ച് മോഹന്‍ലാല്‍ അങ്ങനെയല്ലന്നും മുകേഷ് വിശദീകരിച്ചു.

ചെറിയ കാര്യമാണെങ്കില്‍ മോഹന്‍ലാല്‍ മനസില്‍ സൂക്ഷിച്ചു വക്കും. ഒന്നും രണ്ടുമല്ല 16 വര്‍ഷം. ഒഒരു സംവിധായകനുമായി ബന്ധപ്പെട്ട ഒരു സംഭവം ആ സംവിധായകൻ്റെ പേര് വെളിപ്പെടുത്താതെ മുകേഷ് വിശദീകരിച്ചു. പേര് പറഞ്ഞാല്‍ വലിയ പ്രശ്‌നമാകുമെന്ന ആമുഖത്തോടെയാണ് മുകേഷ് ഇതിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്. അന്ന് ആ സംവിധായകന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഡയറക്ടറാകുന്നത്.

ഒരു ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്ന പ്രസ്തുത സംവിധായകന്‍ മോഹന്‍ലാലിനോട് ഡ്രസ് മാറാന്‍ പറഞ്ഞു. എന്നാല്‍ ക്യാമറ ലൈറ്റപ്പ് ചെയ്തതിനു ശേഷം മാറാം എന്നായിരുന്നു ലാലിന്‍റെ മറുപടി. പക്ഷേ അയാള്‍ വിടാന്‍ കൂട്ടാക്കിയില്ല. ഡയറക്ടര്‍ പറഞ്ഞിട്ടാണ്, ഉടന്‍ തന്നെ ഡ്രസ്സ് മാറണമെന്ന് ആ അദ്ദേഹം മോഹന്‍ലാലിനോട് ശഠിച്ചു. ഇത് മോഹന്‍ലാലിന് തീരെ ഇഷ്ടപ്പെട്ടില്ല.

പിന്നീട് ഇതേ അസിസ്റ്റന്‍റ് ഡയറക്ടര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അറിയപ്പെടുന്ന ഒരു സംവിധായകനായി. പക്ഷേ അപ്പോഴും മോഹന്‍ലാല്‍ അദ്ദേഹത്തിനു ഡേറ്റ് കൊടുത്തില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ആ ചെറിയ വിഷമം പോലും മോഹന്‍ലാല്‍ മനസ്സില്‍ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നെന്ന് മുകേഷ് പറയുന്നു.. ‘അവനാദ്യം എന്നെക്കൊണ്ട് ഡ്രസ് ചെയ്ഞ്ച് ചെയ്യിക്കട്ടെ’

എന്നായിരുന്നു ഇതേക്കുറിച്ച് പിന്നീട് മോഹന്‍ലാല്‍ പറഞ്ഞെതെന്നും മുകേഷ് പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുകേഷ് ഇതിനെക്കുറിച്ച് വാചാലനായത്.