കഞ്ചാവ്ലഹരിയില്‍ പതിനാലുകാരനായ മകന്‍ അമ്മയെ ഉറക്കഗുളിക നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി .കാസര്‍കോട് ആണ് കേരളത്തെ നടുക്കിയ സംഭവം നടന്നത് .35കാരിയായ വീട്ടമ്മയുടെ ഭർത്താവ് വിദേശത്താണ്. മൂന്ന് മക്കളും വീട്ടമ്മയുമാണ് വീട്ടിൽ താമസം . ഇതിൽ രണ്ടു പേര്‍  ആൺകുട്ടികളാണ്. മൂത്തമകൻ ഒൻപതാം ക്ലാസിൽ പഠിക്കുന്നു . ഈ കുട്ടിയാണ് അമ്മയെ പീഡിപ്പിച്ചത്. കൂട്ടുകെട്ടിൽപ്പെട്ട് കഞ്ചാവിന് അടിമയായി ഈ കുട്ടി രാത്രിയിൽ അമ്മ കഴിക്കുന്ന ഭക്ഷണത്തിൽ ഉറക്ക് ഗുളിക പൊടിച്ചു ചേർത്ത് മയക്കി കിടത്തിയാണ് മാതാവിനെ പീഡിപ്പിച്ചത്. ഒരു മാസത്തിന് ശേഷം കലശലായ വയറുവേദന അനുഭവപ്പെട്ട അമ്മ വയറുവേദനയ്ക്കുള്ള മരുന്നു കഴിച്ചു .പിന്നീട് ചർദ്ദിയും മറ്റ് അസ്വസ്ഥതകളും തുടങ്ങിയതോടെ യുവതിക്ക് താൻ ഗർഭിണിയാണെന്ന് സംശയം തോന്നി. ഗൾഫിലുള്ള ഭർത്താവിനെ വിളിച്ചു വരുത്തുകയും ചെയ്തു. തുടർന്നുള്ള പരിശോധനയിൽ കാര്യങ്ങൾ ഉറപ്പിച്ചു. ഭർത്താവും ബന്ധുക്കളും ആദ്യം യുവതിയുടെ ചാരിത്ര്യ ശുദ്ധിയെയാണ് സംശയിച്ചത്.
താൻ അത്തരക്കാരിയല്ലെന്ന് ഭാര്യ ആവർത്തിച്ചു. ഇതോടെ ബന്ധുക്കളിൽ ഒരാൾ പൊലീസിന്റെ സഹായം രഹസ്യമായി തേടി. സമീപവാസികളെ അടക്കം പൊലീസ് സംശയിച്ചു. രഹസ്യാന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ല.അതിന് ശേഷം സംശയം മകനിലേക്ക് നീണ്ടു. മകന്റെ കൂട്ടുകാരെ കുറിച്ചായി സംശയം. അങ്ങനെ നടത്തിയ അന്വേഷണത്തിൽ മകൻ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് കണ്ടെത്തി. തുടർന്ന് സ്‌കൂളിൽ വച്ച് മകന് കൗൺസിലിങ് നടത്തി. ഇതോടെയാണ് സത്യം പുറത്തുവന്നത്. കഞ്ചാവ് ലഹരിയിൽ താൻ പല തവണ മാതാവിനെ ഉറക്ക ഗുളിക കൊടുത്ത് പീഡിപ്പിച്ചെന്ന് മൊഴി നൽകി. വെളിപ്പെടുത്തൽ കേട്ട് വീട്ടുകാർ ഞെട്ടി. മകൻ തന്റെ ചെയ്തിയിൽ അതിയായി ദുഃഖിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തു. പീഡിച്ചതാരാണെന്ന് വ്യക്തമായതോടെ ഗർഭം അലസിപ്പിക്കയും ചെയ്തു.പൊലീസ് നടത്തിയ അന്വേഷണമാണ് ഇതിന് കാരണമായത്. ആദ്യമേ തന്നെ യുവതി വഴിവിട്ട രീതിയിൽ സഞ്ചരിക്കുന്ന സ്ത്രീയല്ലെന്ന് ബോധ്യമായി. ഇതേ തുടർന്നാണ് എല്ലാ സാധ്യതയും പരിശോധിച്ചത്. മകന്റെ കൂട്ടുകാരെ കുറിച്ചായിരുന്നു സംശയം. ഇതിനായിരുന്നു മകന് കൗൺസിലിങ് നടത്തിയത്. എന്നാൽ പയ്യന്റെ മൊഴി കേട്ട് ഞെട്ടി. കുട്ടിക്കെതിരെ കേസെടുക്കേണ്ടതാണ്. എന്നാൽ പരാതിക്കാരില്ലാത്തതിനാൽ അതിന് കഴിയുന്നുമില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ