ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേര്‍ പങ്കിട്ടു. ഹാര്‍വേ ജെ ആള്‍ട്ടര്‍, മൈക്കേല്‍ ഹൗട്ടണ്‍, ചാള്‍സ് എം. റൈസ് എന്നിവര്‍ക്കാണ് പുരസ്‌കാരം.ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് മൂവര്‍ക്കും പുരസ്‌കാരം ലഭിച്ചത്. 10 ദശലക്ഷം സ്വീഡിഷ് ക്രോണറും (1,118,000 യുഎസ് ഡോളര്‍), സ്വര്‍ണ മെഡലുമാണ് പുരസ്‌കാരം.സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വൈദ്യശാസ്ത്ര രംഗത്തെ നൊബേല്‍ ജേതാക്കളെ കണ്ടെത്തുന്നത്.

അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലാണ് ഹാര്‍വേ ജെ ആള്‍ട്ടര്‍ പ്രവര്‍ത്തിക്കുന്നത്. കാനഡയിലെ ആല്‍ബെര്‍ട്ട സര്‍വകലാശാലയില്‍ ഗവേഷകനാണ് മൈക്കേല്‍ ഹൗട്ടണ്‍, അമേരിക്കയിലെ റോക്കെഫെല്ലര്‍ സര്‍വകലാശാലയിലെ ഗവേഷകനാണ് ചാള്‍സ് എം. റൈസ്.