കേംബ്രിഡ് മലയാളി അസോസിയേഷൻറെ മുൻ പ്രസിഡന്റും യുക്മയുടെ സെക്രട്ടറിയുമായിരുന്ന എബ്രഹാം ലൂക്കോസിന്റെ സഹോദരൻ ശ്രീ ജെയിംസ് പി. എൽ. പുത്തൻകാല നിര്യാതനായി.
പുത്തൻകാലയിൽ പരേതരായ ശ്രീ. പി. എസ്. ലൂക്കോസ് – ശ്രീമതി ഏലിക്കുട്ടി ദമ്പതികളുടെ മകനും റിട്ടയേർഡ് മിലിറ്ററി ഉദ്യോഗസ്ഥനുമായിരുന്നു പരേതൻ.
ഭാര്യ: ശ്രീമതി മോളി ജെയിംസ് (റിട്ടയേർഡ് ലെഫ്റ്റനന്റ് കേണൽ), ഇടനാട്ടുകാലായിൽ, കൈപ്പുഴ.
മക്കൾ: ആൽബിനോ ജെയിംസ് (കാനഡ), ജിമ്മി ജെയിംസ് (ബാംഗ്ലൂർ).
സഹോദരങ്ങൾ: ശ്രീ സേവ്യർ (കാസർഗോഡ്), സിറിയക് ലൂക്കോസ് (കാസർഗോഡ്), ശ്രീ ജോസ് ലൂക്കോസ് (മൂവാറ്റുപുഴ), ജോർജ് ലൂക്കോസ് (മാന്നാർ), മറിയാമ്മ ജോസ് കൊടിയംപ്ലാക്കൽ (കളത്തൂർ), സിസ്റ്റർ റിൻസി (സെൻറ് വിൻസെന്റ് ഗിരി, തിരുവനന്തപുരം), എബ്രഹാം ലൂക്കോസ് (കേംബ്രിഡ്ജ്, യു.കെ.), മോളി അലക്സ് (ആയാംകുടി), എൽസമ്മ മാത്യു പൂനാട്ട് (മൂവാറ്റുപുഴ).
മൃതദേഹം 12/05/2026 വൈകുന്നേരം 5 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.
മൃതസംസ്കാര ശുശ്രൂഷ 13/05/2026 ഉച്ചകഴിഞ്ഞ് 2.30ന് വീട്ടിൽ ആരംഭിച്ച് മാന്നാർ സെൻറ് മേരീസ് മൗണ്ട് ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്.
എബ്രഹാം ലൂക്കോസിൻെറ സഹോദരൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply