അതിര്‍ത്തി സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കി രാജ്യം. ഒന്‍പത് വിമാനത്താവളങ്ങള്‍ അടച്ചിട്ടു. ജമ്മു,ഹിമാചല്‍,പഞ്ചാബ്,ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. മൂന്ന് മാസത്തേക്ക് 60 സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. സുരക്ഷാ കാരണങ്ങളാല്‍ വ്യോമ മേഖല അടച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കി.

പാകിസ്ഥാന്‍ വ്യോമപാത ഒഴിവാക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഗള്‍ഫിലേക്കും മറ്റും പാകിസ്ഥാന്‍ വ്യോമപാത ഉപയോഗിച്ചിരുന്നു.

അതേസമയം, ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതികരണം നേരിട്ടതിനാല്‍ പാകിസ്ഥാനും പ്രകോപനം തുടരുകയാണ്. പാകിസ്ഥാനില്‍ അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചിട്ടു. ലാഹോര്‍, മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ്ലാമാബാദ് എന്നീ വിമാനത്താവളങ്ങളാണ് പാക്കിസ്ഥാന്‍ അടച്ചത്.

ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകളെല്ലാം റദ്ദാക്കി. ആളുകളെയും പൂര്‍ണമായി ഒഴിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.