ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കോവിഡിന്റെ നാലാം തരംഗം ആസന്നമെന്ന് വിദഗ്ധർ . ബ്രിട്ടണിൽ ഒട്ടാകെ 25 ൽ ഒരാൾ കോവിഡ് ബാധിതരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . സ്കോട്ട്‌ലൻഡിൽ മൂന്നു ലക്ഷത്തോളം ആൾക്കാർ രോഗബാധിതരാണ്. മൊത്തം ജനസംഖ്യയുടെ 18 -ൽ ഒരാൾക്ക് വീതം രോഗലക്ഷണങ്ങൾ ഉണ്ട് . കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷമുള്ള സ്കോട്ട്ലൻഡിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.

നിയന്ത്രണങ്ങൾ പിൻവലിച്ചതും ഒമിക്രോണിന്റെ വകഭേദമായ BA 2 വിന്റെ വ്യാപനവുമാണ് നാലാംതരംഗത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നത്. കോവിഡിനൊപ്പം ജീവിക്കുക എന്ന ആശയത്തിലേയ്ക്ക് ബ്രിട്ടീഷ് ഗവൺമെന്റും ലോകവും എത്തുന്ന സാഹചര്യത്തിൽ നാലാം തരംഗത്തിന്റെ സാധ്യതകൾ ആശങ്ക ഉളവാക്കുന്നതാണ്.