ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഓണം വന്നു മുട്ടുമ്പോൾ…
മനസിന്റെ കോണിലെ ഓണത്തിനിന്നും ചാണകമെഴുതിയ തറയുടെ ഓർമയാണ്. തുമ്പപ്പൂവിന് മണമാണ്… വർഷത്തിലൊരിക്കൽ കിട്ടുന്ന പുടവയുടെ ചൂടും…ഇളനിരയെ ഉണ്ണുന്ന ഓർമകളുടെ പൂക്കളവുമാണ്…

അമ്മയുടെ കൈപ്പുണ്യത്തിൽ പാകമായ ഓണസദ്യയുടെ മണം നാസാഗ്രത്തിൽ നിറയുമ്പോൾ, അച്ഛൻ തന്ന ആദ്യത്തെ ഓണക്കോടിയുടെ മടക്കുകൾ മനസ്സിൽ തെളിയും. ഓണത്തിന് പൂക്കളം ഒരുക്കാൻ അമ്മൂമ്മ പറഞ്ഞുതന്ന പാട്ടുകൾ… തുമ്പ, കൊങ്ങിണി, മുക്കുറ്റി, ചെമ്പരത്തി… ഓരോ പൂവിനും ഓരോ കഥ, ഓരോ ഓർമ.

ഉച്ചയൂണിന് ശേഷം കുടുംബസമേതം തിരുവോണം കാണാൻ ഇരിക്കുമ്പോൾ, ആ മേശയ്ക്ക് ചുറ്റും ഇപ്പോൾ ഒഴിഞ്ഞിരിക്കുന്ന ഇടങ്ങൾ പറയും, അച്ഛൻ ഉണ്ടായിരുന്ന കാലത്തെ ഓണക്കാഴ്ചകൾ, ഓണപ്പാട്ടുകൾ, ഓണത്തല്ലുകൾ. ഒരു പക്ഷേ, ഓണം എന്നത് ഉത്സവമല്ല, മറിച്ച് നമ്മുടെ നഷ്ടപ്പെട്ടുപോയ ബാല്യത്തിലേക്കും ലാളിത്യത്തിലേക്കും ഉള്ള ഒരു മടക്കയാത്രയാണ്.

ഇന്ന് ഓണക്കോടി ഓൺലൈനിൽ വാങ്ങാം, സദ്യ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്യാം, പൂക്കളം റെഡിമെയ്ഡ് പൂക്കൾ കൊണ്ട് മെനഞ്ഞെടുക്കാം. പക്ഷേ, ആ ചാണകമെഴുതിയ തറയിലെ തണുപ്പും, തുമ്പപ്പൂവിന്റെ നേർത്ത മണവും, കൈയ്യിൽ കിട്ടിയ പുടവയുടെ ചൂടും, അതെല്ലാം അമ്മയുടെ മടിത്തട്ടിലിരുന്ന് അനുഭവിക്കുന്ന ആ രസവും ഇന്ന് എവിടെ?

ഓണം വന്നു മുട്ടുമ്പോൾ, ഞാൻ അറിയാതെ ഓർമകളുടെ പൂക്കളത്തിലേക്ക് നടക്കും. അവിടെ, നഷ്ടങ്ങൾക്കും ഏകാന്തതകൾക്കും ഇടയിലും, ഒരു മാവേലിത്തമ്പുരാൻ എന്നെ കാത്തിരിക്കുന്നുണ്ട്….ഒരുപക്ഷേ, ആ സ്നേഹത്തിന്റെ മഹാബലി തന്നെയാണ് നമ്മുടെയെല്ലാം ഉള്ളിലെ ശാശ്വതമായ ഓണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ. മനസ്സിലെ തുമ്പപ്പൂക്കൾ വിരിയുന്ന…സ്നേഹത്തിന്റെ മധുരം നിറയുന്ന ഒരോണമാവട്ടെ എല്ലാവർക്കും…

ജോസ്‌ന സാബു സെബാസ്റ്റ്യൻ : കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന പുസ്തകത്തിൻറെ രചയിതാവ് .പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. വിവാഹശേഷം യുകെ യിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു കുടുംബസമേധം താമസിക്കുന്നു. വൈക്കം സെന്റ്‌ ലിറ്റിൽ ഫ്‌ളവേഴ്സിൽ , വൈക്കം ശ്രീനാരായണ ഹൈയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം . ബാംഗ്ലൂരിൽ നിന്നു അഗ്രികൾചറിൽ ബിരുദം . നഴ്സിംഗ് പഠനതിനുശേഷം യുകെയിൽ കുറേനാൾ ഹെൽത്ത് കെയറിൽ ജോലിചെയ്യുകയും അവിടെനിന്ന് തന്നെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും എടുത്തു .

ഇന്റെഗ്രേറ്റിവ്‌ ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് ന്യൂട്രിഷൻ പഠിക്കുകയും നേഴ്സിങ് ഹോമിൽ അസിസ്റ്റന്റ് മാനേജർ ആയും നുട്രീഷനിസ്റ്റ് ആയും പിന്നീട് നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ ഡിസ്ചാർജ് സൗകര്യം ഒരുക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു .