ഗോപിക. എൽ

ഓരോ ഓണകാലവും പലതിലേക്കുമുള്ള തിരിഞ്ഞുനോട്ടം കൂടിയാണ്. കഴിഞ്ഞ ഓണദിവസം, ആർത്തലച്ചു പെയ്ത മഴയിൽ കലങ്ങിയ കണ്ണുമായി ഉമ്മറപടിയിൽ ഓടികയറിയ അവൾ പെയ്തൊഴിഞ്ഞ പേമാരി പോലെ ഇന്നും എന്നരികിലുണ്ട്. നിറഞ്ഞൊഴുകിയ എന്റെ കണ്ണുകളിൽ ഉടക്കിയ അവളുടെ കണ്ണുനീർ അടുത്ത ഓണകാലത്തെ വസന്തകാലമാണെന്നറിയാൻ ഈ ഓണക്കാലം വരെ കാത്തിരിക്കേണ്ടി വന്നു. ഈ ഓണദിവസം വല്ലാതെ മാറിയിരിക്കുന്നു, കരഞ്ഞുകലങ്ങിയ കണ്ണുകളില്ല, പെയ്തൊഴിയാത്ത മഴക്കാറുകളില്ല, പ്രതീക്ഷയും സന്തോഷവും സ്നേഹവും ഒത്തുനിറഞ്ഞ സ്വർഗമായി എന്റെ വീട് മാറിയിരിക്കുന്നു.

“പാക്ക് അപ്പ്‌ “ദയ വിളിച്ചു പറഞ്ഞു.” ഹോ, സമാധാനമായി, ഇനി ഇതിനു പിന്നാലെ നടക്കേണ്ടതില്ലലോ, എഡിറ്റിംഗ് വർക്കുകൂടി കഴിഞ്ഞാൽ നേരെ വീട്ടിലേക്ക്. എന്നിട്ടു വേണം കഴിഞ്ഞ രണ്ടു വർഷത്തെ ഓണം ചേർത്ത് ഇത്തവണ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ.” നിധിനോട് പറഞ്ഞു നിർത്തി. ” ശരിയാണ് ദയ, കോവിഡ് വന്നില്ല എങ്കിൽ ഇത് എപ്പോഴേ പൂർത്തിയാക്കേണ്ടതാണ് “.” ഇപ്പോഴും ഒന്നിനും മാറ്റമൊന്നുമില്ല, പക്ഷെ, ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഇനിയും ചെയ്യാതിരിക്കാൻ കഴിയുമോ?. വലിയ ആഘോഷങ്ങൾ ഇല്ലെങ്കിലും ഇത്തവണ എങ്കിലും ഒരു ചെറിയോണം വേണമെന്നാണ് എന്റെ ആഗ്രഹം “. കാറിന്റെ ഡോർ തുറന്നുകൊണ്ട് ദയ പറഞ്ഞു നിർത്തി. ” Anyway, thank you so much nidhin, ഈ മഹാമാരിയിലും ഒപ്പം നിന്നതിന്, wish you a small പൊന്നോണം ” ചിരിച്ചുകൊണ്ട് അവൾ യാത്ര പറഞ്ഞു.

മഹാമാരിയിലും ഓണം ഓർമകളായി മാത്രം മാറിയ എല്ലാവർക്കും ഇത്തവണ ഓണവസന്തം ആസ്വദിക്കാൻ കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട് പോന്നോണ ആശംസകൾ.

ഗോപിക. എൽ

യൂണിവേഴ്സിറ്റി കോളേജ് പാളയത്തിൽ ഫിലോസഫി വിദ്യാർത്ഥിനി