ശബരിമല: തീർഥാടകരുടെ എണ്ണത്തിലും നടവരവിലും കുറവുണ്ടായതോടെ ശബരിമലയിലെ അരവണ വിൽപനയിൽ വൻ ഇടിവ്. കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ച് ഇത്തവണ വിൽപനയിൽ 50 ശതമാനത്തിലേറെ കുറവുണ്ടായതായാണ് കണക്ക്. കഴിഞ്ഞ വർഷം ഇതേ സമയത്തിനുള്ളിൽ 17 ലക്ഷത്തോളം ഡപ്പി അരവണ വിറ്റപ്പോൾ ഇക്കുറി എട്ടു ലക്ഷത്തിൽ താഴെ മാത്രമാണ് വിൽപന നടന്നത്. ഇതോടെ ദേവസ്വം ബോർഡിന് ഇതുവരെ എട്ടുകോടിയിലേറെ രൂപയുടെ വരുമാന നഷ്ടമുണ്ടായി.

കഴിഞ്ഞ വർഷം നവംബർ 20ന് 4.25 ലക്ഷം ഡപ്പി അരവണ വിറ്റിരുന്നു. എന്നാൽ ഇത്തവണ ഇതേ ദിവസം വിൽപന 2.8 ലക്ഷം ഡപ്പിയായി കുറഞ്ഞു. കഴിഞ്ഞ തീർഥാടനകാലത്ത് ശരാശരി പ്രതിദിന വിൽപന 3.5 ലക്ഷം ഡപ്പിയായിരുന്നു. മുൻവർഷം 47 ലക്ഷം ഡപ്പി അരവണയുമായാണ് തീർഥാടനകാലം ആരംഭിച്ചതെങ്കിൽ ഇത്തവണ കരുതൽശേഖരം 38 ലക്ഷമായിരുന്നു. നിലവിൽ ഇത് 40 ലക്ഷം ഡപ്പിയായി ഉയർന്നിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭക്തരുടെ എണ്ണത്തിലുണ്ടായ കുറവാണ് അരവണ വിൽപനയെ പ്രതികൂലമായി ബാധിച്ചതെന്നാണ് ദേവസ്വം ബോർഡ് ജീവനക്കാരുടെ വിലയിരുത്തൽ. നടവരവിലും മൊത്തം വരുമാനത്തിലും ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. അനാവശ്യ നിയന്ത്രണങ്ങളും സ്പോട്ട് ബുക്കിങ് സംബന്ധിച്ച ആശങ്കകളും കാരണം സ്ഥിരം തീർഥാടകരിൽ വലിയൊരു വിഭാഗം ഇത്തവണ ശബരിമലയിൽ എത്തുന്നില്ലെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആരോപണം. വിൽപന കുറഞ്ഞത് ശബരിമലയിലെ വ്യാപാരമേഖലയെയും ബാധിച്ചതായി കച്ചവടക്കാരും പരാതിപ്പെടുന്നു.