കൊറോണ വൈറസ് വ്യാപനത്തിനിടെ വ്യാജവാർത്ത പ്രചരിപ്പിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെതിരെ കേസെടുത്തു. കോൺ​ഗ്രസ് നേതാവ് ​ഗോപാൽ റോയ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

മണിപ്പൂരില്‍ 19ഉം അസമിലെ കരിംഗഞ്ചില്‍ 16ഉം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് മാധ്യമങ്ങളോട് പറഞ്ഞതിനാണ് കേസെടുത്തത്. ബിപ്ലബ് ദേബ് സംസാരിക്കുന്ന വീഡിയോ സഹിതമാണ് പരാതി നല്‍കിയത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോഴാണ് മുഖ്യമന്ത്രി തന്നെ ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്ന് പരാതിക്കാരന്‍ പറഞ്ഞു.

ഔദ്യോഗിക കണക്കനുസരിച്ച് കരിംഗഞ്ചില്‍ ഒരു കേസും മണിപൂരില്‍ രണ്ടു കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തതെന്നും പരാതിക്കാരന്‍ പറഞ്ഞു.
ഔദ്യോഗിക കണക്കനുസരിച്ച് കരിംഗഞ്ചില്‍ ഒരു കേസും മണിപൂരില്‍ രണ്ടു കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തതെന്നും പരാതിക്കാരന്‍ പറഞ്ഞു.

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഐ.പി.സി സെക്ഷന്‍ 182, 505(1) എന്നീ വകുപ്പുകളാണ് മുഖ്യമന്ത്രിക്കെതിരെ ചുമത്തിയത്.