പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ മാറിടത്തില്‍ സ്പര്‍ശിച്ച അമേരിക്കന്‍ ബിഷപ്പ് ചാള്‍സ് എച്ച്. എല്ലിസ് മാപ്പ് പറഞ്ഞു. അമേരിക്കന്‍ ഗായിക അരേത ഫ്രാങ്ക്‌ളിന്റെ മരണത്തിന് ശേഷം സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് ബിഷപ്പ് അരിയാന ഗ്രാന്‍ഡെയുടെ മാറിടത്തില്‍ സ്പര്‍ശിച്ചത്. പരിപാടിയില്‍ പാട്ടു പാടിയ അരിയാന ഗ്രാന്‍ഡെയെ ചേര്‍ത്ത് പിടിച്ച് അഭിനന്ദിക്കുമ്പോഴായിരുന്നു ബിഷപ്പിന്റെ കൈ ഗായികയുടെ മാറിടത്തില്‍ തൊട്ടത്.

‘ഒരു സ്ത്രീയുടെയും മാറിടത്തില്‍ സ്പര്‍ശിക്കുക എന്നത് തന്റെ ഉദ്ദേശമല്ല. ഞാന്‍ അവരെ ചേര്‍ത്ത് പിടിച്ചപ്പോള്‍ സംഭവിച്ചതാണ്. ഞാന്‍ അതിര് കടന്നിട്ടുണ്ടാകണം, ഞാന്‍ അവരോട് കൂടുതല്‍ അടുപ്പം കാണിക്കാന്‍ ശ്രമിച്ചതാണ്. എന്റെ പ്രവൃത്തികള്‍ക്ക് ഞാന്‍ മാപ്പ് ചോദിക്കുന്നു- ബിഷപ്പ് എലിസ് അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

 

അരേതയെ സ്മരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ അരിയാന ഗ്രാന്‍ഡെ ധരിച്ച വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞു പോയന്നെ യാഥാസ്ഥിതിക സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ പരാതികള്‍ക്ക് തൊട്ടുപിന്നാലെയാണ് ബിഷപ്പുമായി ബന്ധപ്പെട്ട ആരോപണവും ഉയര്‍ന്നത്.