അൻസി കബീർ അഞ്ജന ഷാജൻ എന്നീ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് ചർച്ചയായ പേരാണ് നമ്പർ 18 ഹോട്ടലും ഉടമ റോയി വയലാട്ടിലും. മോഡലുകളുടെത് വെറുമൊരു അപകട മരണമല്ല എന്നും ആസൂത്രിതമായി അവരെ ഇല്ലാതാക്കിയതാണെന്നും ഉറപ്പിക്കുന്ന പല തെളിവുകളും ഉയർന്നു വന്നിരുന്നു. അപകടം നടക്കുന്ന ദിവസം കൊച്ചിയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 എന്ന ഹോട്ടലിൽ നിന്നും അർദ്ധ രാത്രി പാർട്ടി കഴിഞ്ഞ് പോകുന്ന വഴിക്കാണ് മോഡലുകളുടെ മരണത്തിനിടയാക്കിയ മരണം നടക്കുന്നത്.

എന്നാൽ സാധാരണ ഒരു അപകടട മരണം എന്ന് വിധിയെഴുതിയ ആ അപകടം പിനീട് മോഡലുകളുടെ കാറിനെ പിന്തുടർന്നെത്തിയ ഓഡി കാറിലേക്കും അത് വഴി റോയി വയലറ്റിലേക്കുമെല്ലാം നീങ്ങുകയായിരുന്നു .മോഡലുകൾ മരണപ്പെടുന്ന ദിവസം റോയി ഇവരെ തന്റെ കാറിൽ പിന്തുടർന്നിരുന്നു . കൂടാതെ മോഡലുകൾ ഉണ്ടായിരുന്ന സമയത്തെ ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളും ഇയാൾ നശിപ്പിച്ചിരുന്നു . ഇവയെല്ലാം ഈ അപകടത്തിൽ ഇയാളുടെ പങ്ക് വ്യക്തമാക്കുന്നതാണ് എങ്കിലും ഈ കേസിൽ ഇയാളെ ശിക്ഷിക്കാനോ കേസ് തെളിയിക്കാനോ പൊലീസിന് കഴിഞ്ഞിരുന്നില്ല .

എന്നാൽ ഇതിനു പിന്നാലെ റോയി എന്ന വമ്ബന്റെ പല ഇടപാടുകളും പുറത്ത് വന്നിരുന്നു .
റോയിക്കെതിരെ കഴിഞ്ഞ ഇടെയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നത് .
മിസ് സൗത്ത് ഇന്ത്യയും 2019 ലെ മിസ് കേരളയുമായ അന്‍സി കബീറും(25) 2019 ലെ മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും(26) സൈജു കാറില്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് അപകടത്തില്‍ മരിച്ച സംഭവത്തിന് ഏഴു ദിവസം മുമ്ബാണ് ഇവര്‍ കൊച്ചിയിലേയ്ക്കു കൊണ്ടുവന്ന് തന്നെ ദുരുപയോഗം ചെയ്തതെന്ന് ഇരയായ യുവതി വെളിപ്പെടുത്തി.

കോഴിക്കോട് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി എന്ന പേരിലാണ് ഇവര്‍ തങ്ങളുടെ ഇടപാടുകള്‍ക്ക മറപിടിക്കുന്നത് എന്നാണ് ആരോപണം. ഇവര്‍ ബിസിനസ് മീറ്റിന് എന്ന പേരിലാണ് താനുള്‍പ്പടെ അഞ്ചിലേറെ പെണ്‍കുട്ടികളെ കൊച്ചിയിലേയ്ക്കു കൂട്ടിക്കൊണ്ടു വന്നതെന്നുമാണ് ഇരയായ പെണ്‍കുട്ടി ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്.

കുണ്ടന്നൂരുള്ള ആഡംബര ഹോട്ടലില്‍ താമസിപ്പിച്ച ശേഷം രാത്രി സൈജുവിന്റെ ആഡംബര കാറില്‍ രാത്രി നമ്ബര്‍ 18 ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. കോഴിക്കോട് അഞ്ജലി നടത്തുന്ന സ്ഥാപനത്തിലെ യുവതികളെ പലരെയും സ്ഥിരമായി കൊച്ചിയിലെത്തിച്ച്‌ ലഹരിക്ക് അടിമയാക്കി ദുരുപയോഗം ചെയ്തിരുന്നു എന്ന ആരോപണം കൊച്ചിയിലെ ലഹരിപാര്‍ട്ടിയിലെ കൂടുതല്‍ കണ്ണികളിലേക്കും വിരല്‍ചൂണ്ടുന്നതാണ്. ഇതില്‍ പലരും ഇപ്പോള്‍ പരാതിയുമായി മുന്നോട്ടു വരികയും കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിയതായും പെണ്‍കുട്ടി വെളിപ്പെടുത്തി.

താൻ മാത്രമല്ല നിരവധി പെണ്‍കുട്ടികളെ ജോലിക്കെന്ന പേരില്‍ കൂടെ നിര്‍ത്തി ലഹരി നല്‍കി അവർ ദുരുപയോഗം ചെയ്യുന്നുണ്ട് എന്നും ഇവരുടെ സ്ഥാപനത്തില്‍ ജോലിക്കെടുത്ത് തന്നെയും ദുരുപയോഗം ചെയ്യാനായിരുന്നു ശ്രമം എന്നും ഇരയായ യുവതി പോലീസിനോട് പറഞ്ഞു .

റോയി വയലാട്ടിലിനു വേണ്ടി പെൺകുട്ടികളെ എത്തിക്കുന്നതും മറ്റും അഞ്ജലി വടക്കേപ്പുര എന്ന യുവതി ആണെന്നാണ് ഇപ്പോൾ പരാതിക്കാരിയായ യുവതിയുടെ വെളിപ്പെടുത്തൽ . സ്വയംസംരംഭക എന്നു വിശേഷിപ്പിച്ചു മാധ്യമങ്ങളില്‍ വന്‍ പരസ്യം നല്‍കിയാണ് അഞ്ജലി
പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. അശ്ലീല വിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയും ഇവർ പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്.

22 വയസ്സായോ അതിൽ താഴെയോ മാത്രം പ്രായം ഉള്ള പെൺകുട്ടികളെയാണ് ഇവർ ഇവിടെ കൊണ്ടുവന്നു ദുരുപയോഗം ചെയ്തിരുന്നത്. പരാതിക്കാരിയായ പെൺകുട്ടിയെ നമ്ബര്‍ 18 ഹോട്ടലില്‍ കൊണ്ട് ചെന്ന് മദ്യം കഴിക്കാൻ നിർബന്ധിച്ചു എന്നും കൂട്ടാക്കാതെ പുറത്തേക്ക് പോകാൻ ശ്രമിച്ചതോടെ ബലമായി തടഞ്ഞ് മുകളിലേക്ക് കൂട്ടിക്കൊണ്ട് പോയെന്നും അവർ പറഞ്ഞു . മുകളിലെ മുറിയിൽ ഉണ്ടായിരുന്ന പെൺകുട്ടികളോട് റോയി പരസ്യമായി ലൈംഗികമായി പെരുമാറി എന്നും കൂട്ടത്തിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ ഒരാളുടെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ചു എന്നും ആ കുട്ടി അവിടെ നിന്നു കരഞ്ഞ് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു എന്നും അവർ പറയുന്നു .

ഇടകിനെല്ലാം റോയിയുടെ വലം കൈയാണ് പ്രവർത്തിക്കുന്നത് അഞ്ജലി ആണ് എന്നാണ് ഇരയുടെ വെളിപ്പെടുത്തൽ .മോഡലുകളുടെ മരണം ഉണ്ടായതിനു പിന്നാലെ ഫോര്‍ട്ടു കൊച്ചി സ്റ്റേഷനില്‍ നിന്ന് അഞ്ജലിക്കു വിളി വന്നിരുന്നു. ഇത് അറിഞ്ഞതോടെയാണ് അഞ്ജലിയാണ് പ്രധാന പ്രതിയെന്നു മനസിലാകുന്നത്. ഇതോടെ സംഭവിച്ചതെല്ലാം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറെ കണ്ട് അറിയിച്ചിരുന്നു എന്നും അതിജീവിതയായ പരാതിക്കാരി വ്യക്തമാക്കി .

അഞ്ജലിക്കൊപ്പം ജോലി ചെയ്തിരുന്ന സമയത്ത് അവർ ലഹരി ഉപയോഗിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നുംഎന്നാൽ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നാണ് എന്നാണ് പറഞ്ഞത്അ എന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു . തന്റെ ‘അമ്മ മരണപ്പെട്ടത് ബിപി കുറഞ്ഞാണ് എന്നും തനിക്കും ബിപി കുറവാണ് എന്നുമാണ് അഞ്ജലി അന്ന് വിശ്വാസയോഗ്യമായ തന്നെ അവരോട് പറഞ്ഞിരുന്നത് . എന്നാൽ പിന്നീട് അഞ്ജലിക്കെതിരെ പരാതി കൊടുക്കുന്ന ഘട്ടത്തിൽ എക്സൈസുകാർ കാണിച്ചു തന്നപ്പോഴാണ് അവയെല്ലാം എംഡിഎംഎ പോലുള്ള ലഹരി മരുന്നാണ് എന്നു മനസിലാകുന്നത്. ഇവര്‍ നാര്‍കോട്ടിക് ലിസ്റ്റിലുള്ള വിവരം അറിഞ്ഞ് നേരിട്ടു തന്നെ ചോദിച്ചിരുന്നു. അത് സമ്മതിക്കുകയും ചെയ്തു. ഇതോടെ പേടിയായി ജോലിക്കു പോകാതിരിക്കുകയായിരുന്നു.

മോഡലുകള്‍ മരിച്ച സംഭവത്തിനു പിന്നാലെ അഞ്ജലി ഒളിവിൽ പോയിരുന്നു . ലഹരിക്കടത്തിനു പുറമേ പെണ്‍കുട്ടികളെ കടത്തുന്നതാണ് ഇവരുടെ രീതിയെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.ഇവരുടെ വലയിലായ പെണ്‍കുട്ടികള്‍ പലരും വീട്ടില്‍ പോലും പോകാന്‍ പോലും തയാറാകാതെ ലഹരിക്ക് അടിമയായി ഇവിടെ തന്നെ തുടരുന്നുണ്ട് . എന്നാൽ അവർക്കെതിരെ പരാതിയുമായി മുന്നോട്ട് വന്നതോടെ ഇപ്പോൾ പ്രതികളുടെ ഭാഗത്തു നിന്നു കടുത്ത ഭീഷണിയാണുള്ളതെന്നും അതിജീവിത പറഞ്ഞു.