ചിക്കാഗോ: വിമാനത്തിലെ സീറ്റുകളേക്കാള്‍ കൂടുതല്‍ ടിക്കറ്റുകള്‍ നല്കിയ വിമാനക്കമ്പനി പിന്നീട് പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്ന യാത്രാക്കാരനെ വലിച്ചിഴച്ച് പുറത്താക്കി. ചിക്കാഗോയില്‍ നിന്ന് പുറപ്പെടാന്‍ ഒരുങ്ങിയ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവമുണ്ടായത്. യാത്രക്കാരനെ വലിച്ചിഴക്കുന്നതിന്റെ വീഡിയോയും ചില യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള പരിപാടികളും പദ്ധതികളും ബിജെപി നേതൃത്വം ആസൂത്രണം ചെയ്യും. ഗോവധത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും ഇതിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിയെ മാറ്റിനിര്‍ത്തില്ലെന്നും മുരളീധര്‍ റാവു പറഞ്ഞു. കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും.
കേഡൽ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസിന്റെ ചോദ്യം ചെയ്യൽ തൽക്കാലത്തേയ്ക്ക് അവസാനിപ്പിച്ചു. വിദഗ്ധ ഡോക്ടർമാർ പരിശോധന നടത്തിയശേഷമാകും വിശദമായ ചോദ്യം ചെയ്യൽ. നാട്ടുകാർ പ്രകോപിതരാകാനുള്ള സാധ്യതയുള്ളതിനാൽ പ്രതിയെ രഹസ്യമായി സംഭസസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
രാഷ്ട്രീയ രംഗത്തുള്ളവരെയൊക്കെ ഇവര്‍ കരിവാരിത്തേക്കുന്നത് കാണണം. പുള്ളി ഇവിടുത്തെ ജഡ്ജിയായി ഇരുന്നിട്ട്, പുള്ളിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പുള്ളി എല്ലാവരെയും ഊത്തോട് ഊത്താണ്. ഒരു കുടുംബം മാത്രം നോക്കിയാല്‍ പോര ഇവര്‍ക്ക്. പല കുടുംബങ്ങളെ നോക്കണം. സന്തോഷത്തോടെ സ്മൃതിലയമായിട്ടൊക്കെ അങ്ങട്ട് പോവണമെങ്കില്‍ മറ്റ് ഒരുപാട് കാര്യങ്ങള്‍ ഇവര്‍ക്ക് ചെയ്യേണ്ടതുണ്ട്. വേണുവിനെ കുറിച്ച് ഒരുപാട് കാര്യം ഇവിടുത്തെ എല്ലാവര്ക്കും അറിയാം.
താന്‍ നേരിട്ട ആരോപണങ്ങള്‍ക്ക് നേരെ ശക്തമായ മറുപടിയുമായി എത്തുന്ന ദിലീപിന്റെ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ് .വിവാഹ മോചനവുമായി ബന്ധപ്പെട്ട് മുന്‍ഭാര്യ മഞ്ജുവാര്യരെ വ്യക്തമായി കുറ്റപ്പെടുത്തുന്നതാണ് വെളിപ്പെടുത്തലുകളില്‍ പലതും
തനിക്കു നേരെ നടക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന് ദിലീപ് .ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും ചിലർ നടത്തുന്ന സംഘടിത ആക്രമണങ്ങളെക്കുറിച്ചും ദിലീപ് മനസ്സുതുറന്നത്.
ആദ്യരാത്രി ആഘോഷിക്കാന്‍ വധുവും വരനും മണിയറയില്‍ കടന്ന് കുറച്ചു കഴിഞ്ഞപ്പോഴാണ് ആ കാഴ്ച കണ്ടത്. കട്ടലിനടിയില്‍ ഒളിച്ചിരിക്കുന്ന ഒരു സ്ത്രീ . മലപ്പുറം ജില്ലയിലെ വെളിയങ്കോട്ടാണ് സംഭവം.വരനും വധുവും ആദ്യമൊന്ന് ഭയന്നെങ്കിലും ഒളിച്ചിരുന്ന സ്ത്രീയെ കയ്യോടെ പിടികൂടി കൈകാര്യം ചെയ്തപ്പോഴാണ് മോഷ്ടാക്കാന്‍ വന്നതാണെന്ന വിവരം ലഭിച്ചത്
ലോണ്‍ തിരിച്ചടവ്, ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുടങ്ങിയ ഇനങ്ങളില്‍ രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ ബാങ്ക് ഇടപാടുകള്‍ നടത്തിയവര്‍ ഇനിമുതല്‍ ആദായ നികുതി റിട്ടേണില്‍ വിവരങ്ങള്‍ നല്‍കേണ്ടി വരും. നോട്ട് അസാധുവാക്കലിന് ശേഷമുള്ള 50 ദിവസങ്ങളില്‍ രണ്ട് ലക്ഷത്തിന് മുകളില്‍ ഇടപാട് നടത്തിയവരാണ് വിവരങ്ങള്‍ ആദായനികുതി വകുപ്പിന് സമര്‍പ്പിക്കേണ്ടത്. ഒറ്റ പേജിലുള്ള പുതിയ റിട്ടേണ്‍ ഫോമിലാണ് വിവരങ്ങള്‍ ഫയല്‍ ചെയ്യേണ്ടത്.
ക്ലിഫ് ഹൗസിനു സമീപത്തെ വീട്ടിൽ നടന്ന കൂട്ടക്കൊലപാതകത്തെ തുടർന്ന് ഒളിവിൽ പോയ കേഡൽ ജിൻസൺ രാജ് പിടിയിൽ. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
ഒരല്പം ധൈര്യം അധികം ഉള്ളവര്‍ക്ക് ദാ ഇവിടേക്ക് വരാം .ഹൂസ്റ്റണിലെ ഒരു ലക്ഷ്വറി ബിൽഡിങ്ങിനു മുകളിലുള്ള നീന്തല്‍ കുളംആണ് വ്യത്യസ്തത കൊണ്ട് ജനശ്രദ്ധയാകർഷിക്കുന്നത്. മറ്റൊന്നുമല്ല അൽപം ധൈര്യശാലികളായവരെ മാത്രമേ ഈ നീന്തൽക്കുളം ആകർഷിക്കൂ. അല്ലാത്തവർ കണ്ണുതള്ളി താഴെവീഴാതെ സൂക്ഷിക്കണം.