തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൈമാറിയ റിപ്പോർട്ടും നിയമോപദേശവും പരിഗണിച്ചാണ് നടപടി.

അന്വേഷണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന കാര്യത്തിൽ ഉന്നതതല ചർച്ചകൾക്കൊടുവിലാണ് തീരുമാനം. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനോ പ്രാഥമിക അന്വേഷണം നടത്താനോ നിയമപരമായ തടസമില്ലെന്നാണ് സർക്കാർ നിയമോപദേശത്തിൽ വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് എസ്ഐടി രൂപീകരിക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം അന്വേഷണം ആരംഭിക്കുന്നതിനെതിരെ സിപിഎമ്മും ഇടതുമുന്നണിയും രംഗത്തെത്തി. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് അവരുടെ ആരോപണം. മറുവശത്ത്, ആരോപണങ്ങളിൽ സുതാര്യമായ അന്വേഷണം അനിവാര്യമാണെന്ന നിലപാടിലാണ് സർക്കാർ. കേസിലെ അന്വേഷണ പുരോഗതി കേരള രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിലും പ്രധാന ചർച്ചാവിഷയമാകുമെന്നാണ് വിലയിരുത്തൽ.