16കാരിയായ പെൺകുട്ടിയേ ഗർഭിണിയാക്കിയ വൈദീകനേ കേസിൽ നിന്നും രക്ഷപെടുത്താൻ പ്രവസ രേഖകളിൽ പ്രായം 18വയസുകാണിച്ചു. പ്രായ പൂർത്തിയായ പെൺകുട്ടിയാണെന്ന് കാണിക്കാനാണിത്. മാത്രമല്ല പിതൃത്വം ആശുപത്രിയിൽ രേഖപെടുത്തിയില്ല. അവിടെ വിവാഹം കഴിഞ്ഞില്ല എന്നാണ്‌ കൊടുത്തത്. 18വയസന്നാണ്‌ ആശുപത്രി അധികൃതർ കൂത്തുപറമ്പ് മുനിസിപാലിറ്റിയിലും പെൺകുട്ടിയുടെ പ്രായം കാണിച്ചത്.
കന്യാസ്ത്രീകൾ നടത്തുന്ന കൂത്തുപറമ്പിലേ ക്രിസ്തുരാജാ ആശുപത്രിയിലാണ്‌ കുട്ടിയുടെ ജനനം. ഇത് അതീവ രഹസ്യമായിരുന്നു. പ്രവസ കാര്യങ്ങൾക്ക് സഹായിക്കാൻ ഇടവകയിലേ ഒരു സ്ത്രീയേ ഫാ.റോബിൻ അയച്ചിരുന്നു. പള്ളിയിലെ ദമ്പതി കൂട്ടായ്മയിലേ നേതാവായിരുന്ന ഒരു സ്ത്രീയാണിത്. വൈദീകന്റെ കുഞ്ഞാണെന്ന് അറിഞ്ഞിട്ടും അവർ വിവരം പുറത്തു പറയാതെ എല്ലാം രഹസ്യമായി ഒളിപ്പിച്ചു. ഈ സ്ത്രീക്ക് പ്രതിയായ വൈദീകൻ 3.5 ലക്ഷം രൂപ നല്കിയിരുന്നത്രേ. ആശുപത്രി ചിലവിനും, കുഞ്ഞിനേ ഒളിപ്പിക്കാനും, ബാക്കി സത്രീക്കുള്ള കൂലിയായും ആയിരുന്നു തുക.

പെൺകുട്ടിയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ പത്രകുറിപ്പ് ഇറക്കിയതിലാണ്‌ 16വയസ് എന്നുള്ളത് 18 വയസാക്കി കാണിച്ചിരിക്കുന്നത്. പ്രായം പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു തന്നതാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഈ കേസിൽ തങ്ങൾ ഒന്നും ഒളിപ്പിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

ആശുപത്രി അധികൃതരുടെ വെളിപ്പെടുത്തലിൽ ഏറ്റവും വിചിത്രമായത് പെൺകുട്ടി വന്നപ്പോൾ ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്നാണ്‌. വയർ വേദനയാണെന്ന് പറഞ്ഞാണ്‌ വന്നത്. ഡോക്ടർ പരിശോധിച്ച് കഴിഞ്ഞപ്പോൾ ആണ്‌ പ്രസവ വേദനയെന്ന് മനസിലായത് എന്നാണ്‌. പൂർണ്ണ ഗർഭിണിയേ കണ്ടിട്ട് കാര്യം മനസിലായില്ല എന്നു പറഞ്ഞാൽ അതും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്‌.