നടൻ പൃഥ്വിരാജിനും ജനഗണമന സിനിമയുടെ സംവിധായകനും കോവിഡ് . അണിയറപ്രവർത്തകർ ഒന്നാകെ ക്വാറന്റീനിൽ. സിനിമ ചിത്രീകരണം പ്രതിസന്ധിയിൽ

നടൻ പൃഥ്വിരാജിനും  ജനഗണമന സിനിമയുടെ സംവിധായകനും കോവിഡ് .  അണിയറപ്രവർത്തകർ ഒന്നാകെ ക്വാറന്റീനിൽ. സിനിമ ചിത്രീകരണം പ്രതിസന്ധിയിൽ
October 20 07:49 2020 Print This Article

ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു.സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർക്കും താരങ്ങൾക്കും ക്വാറന്റീനിൽ പോകേണ്ടി വരും.

ക്വീൻ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയായിരുന്നു. സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles